മുസ്‌ലിം സ്ത്രീയെ റാലിയില്‍നിന്നു പുറത്താക്കിയ സംഭവം; ട്രംപ് മാപ്പ് പറയണമെന്ന് സിഎഐആര്‍

വാഷിങ്ടണ്‍: ഹിജാബ് ധാരിയായ മുസ്‌ലിം സ്ത്രീയെ പ്രചാരണ പരിപാടിക്കിടയില്‍നിന്നു പുറത്താക്കിയ സംഭവത്തില്‍ യുഎസ് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മാപ്പ് പറയണമെന്ന് അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍ സമിതി (സിഎഐആര്‍) ആവശ്യപ്പെട്ടു.
യുഎസില്‍ മുസ്‌ലിംകള്‍ക്ക് പ്രവേശന നിരോധനം ഏര്‍പ്പെടുത്തണമെന്ന നിലപാട് ആവര്‍ത്തിക്കുന്ന ട്രംപിന്റെ സൗത്ത് കരോലിനയിലെ പ്രചാരണത്തിനിടെയാണ് സംഭവം. പരിപാടിക്കെത്തിയ റോസ് ഹമീദ് (56)നെയാണ് ട്രംപിന്റെ അനുയായികള്‍ പുറത്താക്കിയത്. സലാം, ഐ കം ഇന്‍ പീസ് എന്നെഴുതിയ ടി ഷര്‍ട്ടുമണിഞ്ഞെത്തിയതിനു പിന്നാലെ ഇവരെ പുറത്താക്കുകയായിരുന്നു. നടപടി അമേരിക്കന്‍ മുസ്‌ലിംകള്‍ക്കെതിരേയുള്ള ശക്തമായ സന്ദേശമാണെന്നു സിഎഐആര്‍ കുറ്റപ്പെടുത്തി. ട്രംപിന്റെ അനുയായികളെ ഇസ്‌ലാമിന്റെ സന്ദേശം ബോധ്യപ്പെടുത്താനാണ് താന്‍ എത്തിയതെന്ന് റോസ് ഹമീദ് പിന്നീട് വ്യക്തമാക്കി. അവര്‍ ഇതിനു മുമ്പ് ഒരു മുസ്‌ലിമിനെ കണ്ടിട്ടില്ലെന്നും അവര്‍ക്ക് അതിനൊരു സാഹചര്യം ഒരുക്കാമെന്നുമാണ് കരുതിയതെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it