kannur local

മുസ്‌ലിം സമുദായം വെല്ലുവിളി നേരിടുന്നു : ജിഫ്‌രി തങ്ങള്‍



കണ്ണൂര്‍: മുസ്‌ലിം സമുദായം എല്ലാ രംഗത്തും വലിയ വെല്ലുവിളി നേരിടുകയാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. ജംഇയ്യത്തുല്‍ മഅല്ലിമീന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ ഇസ്‌ലാമിക് സെന്ററില്‍ സംഘടിപ്പിച്ച കെ.ടി മാനു മുസ്‌ല്യാര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തെങ്കിലും ചെറിയൊരു പ്രശ്‌നം വരുമ്പോള്‍ സമുദായത്തെ ഒന്നടങ്കം മോശക്കാരാക്കുന്ന സ്ഥിതിയാണുള്ളത്. സമുദായം ഇതിനെ ജാഗ്രതയോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. പി കെ പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഖലീല്‍ ഹുദവി കാസര്‍കോട് മുഖ്യപ്രഭാഷണം നടത്തി. സമസ്ത വിദ്യാഭ്യാസ ബോ ര്‍ഡ് മെംബറായി തിരഞ്ഞെടുക്കപ്പെട്ട പി പി ഉമര്‍ മുസ്‌ല്യാര്‍ക്കും സംസ്ഥാനത്തെ മികച്ച ഹജ്ജ് ട്രെയിനറായി തിരഞ്ഞടുത്ത സുബൈര്‍ ഹാജി ചക്കരക്കല്ലിനുമുള്ള ഉപഹാരം ജിഫ്‌രി തങ്ങള്‍ സമ്മാനിച്ചു. മണിയൂര്‍ അഹമദ് മൗലവി പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it