മുസ്‌ലിം വേട്ട നടത്തി ഇടതുസര്‍ക്കാര്‍ വര്‍ഗിയ ധ്രുവീകരണം സൃഷ്ടിക്കുന്നു

കോഴിക്കോട്: കേരളത്തിലാകെ മുസ്‌ലിം വേട്ട നടത്തി ഇടതു സര്‍ക്കാര്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുകയാണെന്ന്്് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം വാര്‍ത്താസമ്മേളനത്തി ല്‍ ആരോപിച്ചു. സോഷ്യല്‍മീഡിയ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം നടന്നു എന്ന പേരില്‍ സംസ്ഥാനത്താകെ പോലിസ് ഭീകരാന്തരീഷം സൃഷ്ടിക്കുകയാണ്. കഠ്‌വയില്‍ സംഘപരിവാര പ്രവര്‍ത്തകര്‍ ബിജെപി നേതൃത്വത്തിന്റെയും പോലിസിന്റെയും പിന്തുണയോടെ പിഞ്ചുബാലികയെ കൂട്ട ബലാല്‍സംഗം ചെയ്തതിനെതിരേ രാജ്യത്താകെ പടരുന്ന അമര്‍ഷത്തെ വഴിതിരിച്ചുവിടാനാണ് കേരള പോലിസ് ആസൂത്രിതമായി ശ്രമിക്കുന്നത്.  ഗുജറാത്തിലും യുപിയിലും രാജസ്ഥാനിലും മധ്യപ്രദേശിലുമൊക്കെ ബിജെപി സര്‍ക്കാരുകള്‍ ചെയ്ത അതെ വംശീയവെറിയാണ് കേരള പോലിസും പ്രകടിപ്പിക്കുന്നതെന്നും ഹമീദ് വാണിയമ്പലം  പറഞ്ഞു.
Next Story

RELATED STORIES

Share it