മുസ്‌ലിം വിവാഹ നിയമത്തില്‍ ഭേദഗതി വേണം: എന്‍ഡബ്ല്യൂഎഫ്

കോഴിക്കോട്: മുസ്‌ലിം വിവാഹനിയമത്തില്‍ ഭേദഗതികള്‍ അനിവാര്യമാണെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട്. എന്നാല്‍ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനു മുമ്പില്‍ സമര്‍പ്പിക്കപ്പെട്ട പഠന റിപോര്‍ട്ടില്‍ അപാകതകളുണ്ടെന്നും എന്‍ഡബ്ല്യൂഎഫ് സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. മുസ്‌ലിം സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വിവാഹമോചനവും ബഹുഭാര്യത്വവും പൂര്‍ണമായി ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങള്‍ക്കു വിധേയമായിട്ടല്ല. ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമത്തില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നു എന്നത് യാഥാര്‍ഥ്യമാണ്.
എന്നാല്‍ വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കേണ്ടത് ശരീഅത്ത് നിയമങ്ങള്‍ക്കു വിധേയമായിത്തന്നെ ആവണം. പിന്‍വാതിലിലൂടെ പാശ്ചാത്യ കുടുംബനിയമങ്ങള്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ഇത്തരം ശുപാര്‍ശകള്‍ക്കു പിന്നിലുണ്ടെന്ന് സംശയിക്കാവുന്നതാണ്. ഇതുസംബന്ധിച്ചു വിശദമായ ചര്‍ച്ചകള്‍ നടക്കാതെ നിയമഭേദഗതി വരുത്തുകയാണെങ്കില്‍ സ്ത്രീകള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യവും നീതിയും ലഭ്യമാക്കുന്ന കാര്യത്തില്‍ അവ പരാജയപ്പെടുകയായിരിക്കും ഉണ്ടാവുക. വനിതാ സംഘടനകള്‍, നിയമവിദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചകള്‍ക്കു മന്ത്രാലയം തയ്യാറാവണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ദേശീയ പ്രസിഡന്റ് എ സൈനബ, ജനറല്‍ സെക്രട്ടറി ലുബ്‌ന മെന്‍ഹാസ് ശെയ്ഖ്, സെക്രട്ടറി ഫരീദാ ഹസന്‍ സംസാരിച്ചു.

[related]
Next Story

RELATED STORIES

Share it