World

മുസ്‌ലിം വനിതയുടെ ഹിജാബ് വലിച്ചുകീറി; കുറ്റം സമ്മതിച്ച് യുഎസ് പൗരന്‍

മുസ്‌ലിം വനിതയുടെ ഹിജാബ് വലിച്ചുകീറി; കുറ്റം സമ്മതിച്ച് യുഎസ് പൗരന്‍
X
HIJAB
വാഷിങ്ടണ്‍: യുഎസില്‍ വിമാനത്തില്‍ വച്ച് മുസ്‌ലിം വനിതയുടെ ഹിജാബ് വലിച്ചുകീറിയതായി കോടതിയില്‍ യുഎസ് പൗരന്റെ കുറ്റസമ്മതം.  നോര്‍ത്ത് കാരലൈനയില്‍ നിന്നുള്ള ഗില്‍ പാര്‍ക്കര്‍ പെയ്‌നെ ഗസ്റ്റോണിയയാണ് ന്യൂ മെക്‌സിക്കോ കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. ഷിക്കാഗോയില്‍ നിന്ന് അല്‍ബുഖാര്‍ഖിലേക്കുള്ള സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മതസ്വാതന്ത്ര്യത്തിനുള്ള സ്ത്രീയുടെ അവകാശത്തെ ബലപ്രയോഗത്തിലൂടെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.മതാചാരത്തിന്റെ ഭാഗമായാണ് സ്ത്രീ ഹിജാബ് ധരിച്ചതെന്ന് അറിയാമായിരുന്നിട്ടും മനപ്പൂര്‍വം കുറ്റം നടത്തിയതിനെ കോടതി വിമര്‍ശിച്ചു. വിമാനത്തില്‍ വച്ച് ഹിജാബ് അഴിച്ചുമാറ്റാന്‍ ഇയാള്‍ സ്ത്രീയോട് ആവശ്യപ്പെടുകയായിരുന്നെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തിരുന്നു. അനുസരിക്കാന്‍ സ്ത്രീ വിസമ്മതിച്ചപ്പോള്‍ ഇത് അമേരിക്കയാണ്, അഴിച്ചുമാറ്റെന്നാക്രോശിച്ചുകൊണ്ട് ബലപ്രയോഗത്തിലൂടെ ഹിജാബ് വലിച്ചൂരാന്‍ ശ്രമിക്കുകയായിരുന്നു. യുഎസിലെ എല്ലാവര്‍ക്കും സ്വന്തം മതത്തില്‍ വിശ്വസിക്കാനും വിവേചനമില്ലാതെ മതാചാരങ്ങള്‍ അനുഷ്ഠിക്കാനുമുള്ള അവകാശമുണ്ടെന്ന് നീതിന്യായ വകുപ്പിലെ സിവില്‍ റൈറ്റ്‌സ് വിഭാഗം മേധാവി വനിത ഗുപ്ത പറഞ്ഞു. കോടതി വൈകാതെ ഗില്ലിന് ശിക്ഷ വിധിക്കും. ഒരു വര്‍ഷം തടവും ലക്ഷം ഡോളര്‍ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
Next Story

RELATED STORIES

Share it