thrissur local

മുസ്‌ലിം ലീഗ് കൊടിമരം കോണ്‍ഗ്രസ്സുകാര്‍ തകര്‍ത്തെറിഞ്ഞു

പുന്നയൂര്‍ക്കുളം: അണ്ടത്തോട് ബീച്ച് റോഡില്‍ മുസ്്‌ലിം ലീഗ് സ്ഥാപിച്ച  കൊടിമരം  കോണ്‍ഗ്രസുകാര്‍ തകര്‍ത്തെറിഞ്ഞു. കഴിഞ്ഞ ദിവസം അണ്ടത്തോട് ബീച്ച് പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപം സ്ഥാപിച്ച കൊടിമാരമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തകര്‍ത്തത്. കൊടിമരം നശിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് മുസ്്‌ലിം ലീഗ് പഞ്ചായത്ത് നേതാക്കള്‍ ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപനെ വിഷയം അറിയിക്കുകയും ടി എന്‍ പ്രതാപന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇരുവിഭാഗങ്ങളുടെയും പ്രാദേശിക നേതാക്കള്‍ പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച പരാജയപ്പെട്ടു. കൊടിമരം തകര്‍ത്ത സംഭവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് പഞ്ചായത്ത് നേതാക്കള്‍ വടക്കേകാട് പോലിസിന് പരാതി നല്‍കി. കൊപ്ര ഷാഹിദ്, തെങ്ങില്‍ മുഹമ്മദാലി എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്. മുമ്പ് ജില്ലാ പഞ്ചായത്ത് മെംബറായിരുന്ന ആര്‍ പി ബഷീറിന് അഭിവാദ്യം അര്‍പ്പിച്ച് മുസ്്‌ലിം ലീഗ് അണ്ടത്തോട് സെന്ററില്‍ സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡ് നശിപ്പിച്ച സംഭവത്തിനു പിന്നിലും ഷാഹിദും സംഘവും ആയിരുന്നുവെന്ന് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നു. 2013ല്‍ അണ്ടത്തോട് സെന്ററില്‍ രാത്രിയില്‍ മദ്യലഹരിയില്‍ എത്തി അയ്യപ്പഭക്തരെ ആക്രമിക്കുകയും സഹായത്തിനെത്തിയ നാട്ടുകാരെയും പോലിസിനെയും ആക്രമിച്ച സംഭവത്തില്‍ ഷാഹിദിനെതിരേ കേസുകള്‍ നിലവിലുള്ളതായും ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു. കൊടിമരം തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അണ്ടത്തോട് സെന്ററില്‍ പ്രതിഷേധ പ്രകടനം നടത്തി. വികെ മുഹമ്മദ്, എ കെ മൊയ്തുണ്ണി, ചാലില്‍ അഷറഫ്, സക്കരിയ പപ്പാളി, ഷംനാദ് പള്ളിപ്പാട്ട് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it