Flash News

മുസ്‌ലിം ലീഗ് കനത്ത വില നല്‍കേണ്ടി വരും: മര്‍കസ് സെക്രട്ടേറിയറ്റ്

മുസ്‌ലിം ലീഗ് കനത്ത വില നല്‍കേണ്ടി വരും: മര്‍കസ് സെക്രട്ടേറിയറ്റ്
X


കോഴിക്കോട്: വിദ്യാര്‍ഥി സമരത്തിന്റെ മറവില്‍ മതസ്ഥാപനങ്ങള്‍ അക്രമിക്കാനുള്ള മുസ്‌ലിം ലീഗ് ഗുണ്ടായിസത്തിനെതിരെ ജനാധിപത്യ കക്ഷികള്‍ പ്രതിഷേധിക്കണമെന്ന് മര്‍കസ് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. എംഐഇടിയില്‍ നടന്ന ചില ഡിപ്ലോമ കോഴ്‌സുകളുടെ പേരില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ച പാശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നതും സമിതി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നതുമാണ്.

പ്രസ്തുത റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കു വേണ്ടി സര്‍ക്കാറിനു സമര്‍പ്പിക്കുമെന്ന് കലക്ടര്‍ അറിയിച്ചിരുന്നതുമാണ്. വിദഗ്ധ സമിതിയെ നിയമിച്ച നടപടിയെ മര്‍കസ് സ്വാഗതം ചെയ്യുകയും സമിതിയുടെ ശുപാര്‍ശക്കനുസൃതമായി നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന്റെ മറവില്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ ഒളിച്ചു കടത്താനുള്ള സമുദായ രാഷ്ട്രീയ പാര്‍ട്ടിയുടെ ശ്രമം രൗദ്രഭാവം കൈക്കൊണ്ടതാണ് ഇന്ന് മര്‍കസിനു മുന്നില്‍ നടന്നത്. അശ്ലീലകരവും ആഭാസകരവും പ്രകോപനപരവുമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയെത്തിയ ലീഗ് ഗുണ്ടകള്‍ മര്‍കസ് ബില്‍ഡിംഗിനും മര്‍കസ് മസ്ജിദ് ഹാമിലിക്കും നേരെ കല്ലും കുപ്പിച്ചില്ലുകളും വലിച്ചെറിഞ്ഞു. മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ ഫത്താഹ് തങ്ങള്‍ അധ്യക്ഷം വഹിച്ചു.
Next Story

RELATED STORIES

Share it