malappuram local

മുസ്‌ലിം ലീഗിനോടൊപ്പം സഞ്ചരിച്ച് ഉണ്ണികൃഷണന്‍ ജില്ലയുടെ അമരക്കാരനായി

മലപ്പുറം: എ പി ഉണ്ണികൃഷണന്‍ ജില്ലാപഞ്ചായത്തിന്റെ അഞ്ചാമത് അധ്യക്ഷപദവി അലങ്കരിച്ചപ്പോള്‍ ജില്ല സാക്ഷ്യംവഹിച്ചത് ചരിത്ര നിമിഷം. സംവരണത്തിലൂടെയാണെങ്കിലും ആദ്യമായിട്ടാണ് മലപ്പുറം ജില്ലാപഞ്ചായത്തിന്റെ പ്രസിഡന്റ് പദവിയില്‍ പട്ടികജാതിക്കാരന്‍ എത്തുന്നത്. മുസ്‌ലിം ലീഗിന്റെ പോഷകസംഘടനയായ ദലിത് ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എ പി ഉണ്ണികൃഷണന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടിക ജാതി സംവരണമായതോടുകൂടിയാണ് അവസരം ലഭിച്ചത്. വേങ്ങര കണ്ണമംഗലം സ്വദേശിയായ ഉണ്ണികൃഷണന്‍ 1991-95ല്‍ ജില്ലാ കൗണ്‍സിലിലും 2000-05ല്‍ ജില്ലാപഞ്ചായത്തിലും അംഗമായിരുന്നു.
ഖാദിബോര്‍ഡ് അംഗം, ജില്ലാപട്ടികജാതി മോണിറ്ററിങ് കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. 1980ല്‍ എംഎസ്എഫിന്റെ ഭാഷാസമരത്തിലൂടെയാണ് ഉണ്ണികൃഷണന്‍ ലീഗ് രാഷ്ട്രീയത്തില്‍ എത്തുന്നത്. തുടര്‍ന്ന യൂത്ത് ലീഗ്, മുസ്‌ലിം ലീഗ് എന്നിവയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു. 2000ല്‍ ഗലിത് ലീഗ് രൂപീകരിച്ചതോടെ അതിന്റെ ജനറല്‍ സെക്രട്ടറിയായി. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഉണ്ണികൃഷണന്‍ കൊടപ്പനക്കല്‍ തറവാട്ടിലെ നിത്യ സന്ദര്‍ശകനുമായിരുന്നു. തങ്ങള്‍ കുടുംബത്തോടുള്ള ആ ബന്ധം ഇപ്പോഴും താനും കുടുംബവും തുടര്‍ന്നുപോരുന്നതായി ഉണ്ണികൃഷണന്‍ പറഞ്ഞു. കുടംബത്തില്‍ നിന്നു പോലും ലഭിക്കാത്ത പരിഗണനയും സ്‌നേഹവുാണ് ലീഗില്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളില്‍ നിന്നും തനിക്ക് ലഭിച്ചതെന്നും ഉണ്ണികൃഷണന്‍ പറഞ്ഞു. സി എച്ച് മുഹമ്മദ്‌കോയയുടെ രാഷ്ടീയ ജീവതം തന്നേ അങ്ങേയറ്റം സ്വാധീനിച്ചെന്നും ലീഗ് ദലിതര്‍ക്ക് നല്‍കുന്ന പരിഗണനായണ് എക്കാലത്തും ലീഗിനൊപ്പം നില്‍ക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കണ്ണമംഗലം സ്വദേശികളായ പരേതരായ കുഞ്ഞിക്കണ്ണന്റെയും ചക്കിയുടെയു മകനായ ഉണ്ണികൃഷണന്‍ പട്ടിണികാരണം ഉയര്‍ന്ന വിദ്യഭ്യാസ നേടാന്‍ കഴിഞ്ഞില്ലെന്നും മക്കളിലൂടെ ഇത് പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുകയാണെന്നും ഉണ്ണികൃഷണന്‍ കൂട്ടിച്ചേര്‍ത്തു.
പട്ടാളക്കാരനായിരുന്ന അച്ചന്‍ കുഞ്ഞിക്കണ്ണന്‍ ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ചതോടെ ആ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുകയും പിന്നീട് കാര്‍ഷിക ജോലി ചെയ്ത് കുടുംബം പോറ്റുകയായിരുന്നു. ശുഷമയാണു ഭാര്യ. മൂത്തമകന്‍ സുധീഷ് ദലിത് ലീഗ് വേങ്ങര മണ്ഡലം നേതാവാണ്. വിദ്യര്‍ഥികളായ സജിത്, സ്മിജ, സരത്ത് എന്നിവര്‍ എംഎസ്എഫ് പ്രവര്‍ത്തകരുമാണ്.
Next Story

RELATED STORIES

Share it