മുസ്‌ലിം യൂത്ത്‌ലീഗ് നേതൃത്വത്തിനെതിരേ സമസ്ത നേതാക്കള്‍

കോഴിക്കോട്: മുസ്‌ലിം യൂത്ത്‌ലീഗ് നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി സമസ്ത നേതാക്കള്‍. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, എം പി കടുങ്ങല്ലൂര്‍, ബശീര്‍ ഫൈസി ദേശമംഗലം, അഹ്മദ് തേര്‍ളായി, എ എം പരീത് എറണാകുളം, ഇബ്രാഹിം ഫൈസി പേരാല്‍ എന്നിവരാണ് യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരേ പ്രസ്താവനയുമായി രംഗത്തുവന്നത്.
മുജാഹിദ് പ്രഭാഷകനും ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകനുമായ ജൗഹര്‍ മുനവ്വറിനെതിരേ നിലപാട് സ്വീകരിച്ച പി കെ ഫിറോസിനെയും നജീബ് കാന്തപുരത്തെയും പ്രസ്താവന പേരെടുത്ത് വിമര്‍ശിക്കുന്നുണ്ട്. ഇസ്‌ലാമിന്റെ സ്ത്രീപക്ഷ നിലപാടിനെ പ്രതിക്കൂട്ടിലാക്കുകയും അതിന്റെ പേരില്‍ അധ്യാപകനെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന കപട ലിബറല്‍ മതേതര ബോധത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച യൂത്ത്‌ലീഗ് നേതാവ് പി കെ ഫിറോസിന്റെ സമീപനം തികച്ചും പ്രതിഷേധാര്‍ഹമാണ്.
ഹാദിയ വിഷയത്തില്‍ സംഘപരിവാരത്തിനൊപ്പമായിരുന്നു പി കെ ഫിറോസ്. യൂത്ത്‌ലീഗ് നേതാവ് ഫാത്തിമ തഹ്‌ലിയക്കെതിരേയും പ്രസ്താവനയില്‍ വിമര്‍ശനമുണ്ട്. ഇസ്‌ലാമിക വിരുദ്ധതയുടെ വിഷം വമിപ്പിക്കുന്ന ഈ ഒറ്റുകാരെ ഇനിയും കയറൂരി വിട്ടാല്‍ മുസ്‌ലിം കേരളം മൊത്തത്തിലാണ് അനുഭവിക്കുകയെന്ന് ലീഗ് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് പ്രസ്താവന അവസാനിക്കുന്നത്.
Next Story

RELATED STORIES

Share it