Flash News

'മുസ്‌ലിം യുവാവിനെ ചുട്ടുകൊന്ന സംഭവം മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നത്'

തിരുവനന്തപുരം: ലൗ ജിഹാദ് ആരോപിച്ച് മുഹമ്മദ് അഫ്‌റാസുല്‍ എന്ന തൊഴിലാളിയെ ജീവനോടെ ചുട്ടുകൊന്ന അതിക്രൂരമായ സംഭവം രാജ്യത്തിനാകെ അപമാനകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ഈ ദൃശ്യങ്ങളെല്ലാം വീഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് കൊലയാളിയുടെ രാക്ഷസീയ മനോഭാവമാണ് വ്യക്തമാക്കുന്നത്. സംഘപരിവാരം രാജ്യത്ത് വ്യാപകമായി നടത്തിവരുന്ന വര്‍ഗീയ വിദ്വേഷ പ്രചാരണത്തിന്റെ അനന്തരഫലമാണ് ഈ നിഷ്ഠുര ചെയ്തി. ഇതെല്ലാം നടത്തുന്ന മനുഷ്യവിരുദ്ധ സംഘപരിവാര കൂട്ടങ്ങളെ നിയമപരമായി അമര്‍ച്ച ചെയ്‌തേ മതിയാവൂ. മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച ഈ മൃഗീയ കുറ്റകൃത്യത്തിനെതിരേ ശക്തമായി പ്രതിഷേധിക്കണം. രാജസ്ഥാന്‍ സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക അര്‍ഹത ഈ സംഭവത്തോടെ ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it