മുസ്‌ലിം നേതാക്കളുമായി ചര്‍ച്ചപാര്‍ശ്വവല്‍കൃതര്‍ക്ക് ഒപ്പമെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: താനൊരു കോണ്‍ഗ്രസ്സുകാരനാണെന്നും അതിനാല്‍തന്നെ പാര്‍ട്ടിക്ക് ജാതിയും മതവുമൊന്നും പ്രശ്‌നമല്ലെന്നും രാഹുല്‍ ഗാന്ധി. മുസ്‌ലിം സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തിയതിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും രാഹുലിനെതിരേ  വിമര്‍ശനമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ പ്രസ്താവന. പാര്‍ശ്വവല്‍കൃതരും പീഡിപ്പിക്കപ്പെടുന്നവരുമായ അവസാനത്തെ ആളോടൊപ്പം വരെ താനുണ്ടാവുമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ പാവപ്പെട്ടവന്റെയും ചൂഷണം ചെയ്യപ്പെട്ടവന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെയുമൊക്കെ ഒപ്പമാണു ഞാനും കോണ്‍ഗ്രസ്സും നിലകൊള്ളുന്നത്. വെറുപ്പും ഭയവും ഇല്ലാതാക്കുകയാണ് എന്റെ ജോലി. എല്ലാ മനുഷ്യരെയും ഞാന്‍ സ്‌നേഹിക്കുന്നു- രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് മുസ്്‌ലിംകളുടെ പാര്‍ട്ടിയാണെന്ന് രാഹുല്‍ പറഞ്ഞതായി ഒരു ഉര്‍ദു പത്രം റിപോര്‍ട്ട് ചെയ്തിരുന്നു. ഇത് പിന്നീട് നരേന്ദ്ര മോദിയും ബിജെപിയും ആയുധമാക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നു പറഞ്ഞ മോദി കോണ്‍ഗ്രസ് മുസ്‌ലിം പുരുഷന്മാര്‍ക്കു വേണ്ടിയുള്ള പാര്‍ട്ടി മാത്രമാണോ, അതോ സ്ത്രീകളുടേത് കൂടിയാണോ എന്നുകൂടി അറിഞ്ഞാല്‍ കൊള്ളാമെന്നും പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നുവെന്ന വിമര്‍ശനം ശക്തമായിരിക്കെ മുസ്്‌ലിം സമുദായത്തിലെ പ്രമുഖരുമായി രാഹുല്‍ഗാന്ധി ചര്‍ച്ച നടത്തിയതാണു വിവാദങ്ങള്‍ക്ക് കാരണം. ഡല്‍ഹിയിലെ രാഹുലിന്റെ വസതിയിലാണ് കൂടിക്കാഴ്ച്ച നടന്നത്. പ്രഫ. സോയ ഹസന്‍, ആസൂത്രണ കമ്മീഷന്‍ മുന്‍ അംഗം സയ്ദ് ഹമീദ്, വിദ്യാഭ്യാസ വിചക്ഷണന്‍ ഇല്യാസ് മാലിക്, സച്ചാര്‍ കമ്മിറ്റി മുന്‍ അംഗം അബു സാലിഹ് ശരീഫ് എന്നിവരുമായാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. കോണ്‍ഗ്രസ്സിന്റെ ന്യൂനപക്ഷ സെല്‍ സംഘടിപ്പിച്ച യോഗത്തിലാണ് കൂടിക്കാഴ്ചയ്ക്ക് സാഹചര്യമൊരുക്കിയത്.
Next Story

RELATED STORIES

Share it