മുസ്‌ലിം ജനസംഖ്യയില്‍ 47 ശതമാനവും യുവാക്കള്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യയില്‍ 47 ശതമാനവും 20 വയസ്സില്‍ താഴെയുള്ളവര്‍. 2011ലെ കാനേഷുമാരി പ്രകാരമാണ് ഈ കണക്ക്. ഹിന്ദു സമുദായത്തില്‍ കുട്ടികളും കൗമാരക്കാരും 40 ശതമാനമാണ്. ജൈനമതത്തില്‍ 29 ശതമാനവും ക്രൈസ്തവരില്‍ 37 ശതമാനവും സിഖുകാരില്‍ 35 ശതമാനവും ബുദ്ധമതക്കാരില്‍ 37 ശതമാനവും 19 വയസ്സില്‍ താഴെയുളളവരാണെന്നും കണക്ക് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ആകെ ജനസംഖ്യയില്‍ 41 ശതമാനമാണ് 20 വയസ്സിനു താഴെയുള്ളവര്‍. 60 വയസ്സ് കഴിഞ്ഞവര്‍ 9 ശതമാനവും 20നും 59നും ഇടയി ല്‍ പ്രായമുള്ള വര്‍ 50 ശതമാനവുമാണ്.
2001ലെ കാനേഷുമാരിയേക്കാള്‍ യുവാക്കളുടെ എണ്ണം രാജ്യത്ത് കുറഞ്ഞിരിക്കുകയാണ്. 2001ല്‍ 45 ശതമാനമായിരുന്നു യുവാക്കളുടെ എണ്ണം.
മുസ്‌ലിംകളില്‍ 60 വയസ്സിനു മീതെയുള്ളവര്‍ 6.4 ശതമാനം മാത്രമാണ്. ഇത് അഖിലേന്ത്യാ ശരാശരിയേക്കാള്‍ 50 ശതമാനത്തോളം കുറവാണ്.
Next Story

RELATED STORIES

Share it