Flash News

മുസ്‌ലിം ഏകോപനസമിതിയുടെ ഹൈക്കോടതി മാര്‍ച്ച് : 2 പേര്‍ അറസ്റ്റില്‍



കൊച്ചി: മുസ്‌ലിം ഏകോപനസമിതിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഷെരീഫ്(38), സഹീര്‍(43) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തത്. സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത ഡോ. ഹാദിയയുടെ വിവാഹം അസ്ഥിരപ്പെടുത്തിയ ഹൈക്കോടതി നടപടി പുനപ്പരിശോധിക്കണമെന്നും ഹാദിയയുടെ ജീവന്‍ സംരക്ഷിക്കണമെന്നും വിധിപ്രസ്താവം നടത്തിയ ജഡ്ജിമാരെ ഇംപീച്ച് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ജഡ്ജിമാരെ ഭീഷണിപ്പെടുത്തല്‍, പോലിസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, അനുമതിയില്ലാതെ ജാഥ നടത്തല്‍, പോലിസിനെ ആക്രമിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള കുറ്റംചുമത്തിയാണ് അറസ്റ്റെന്ന് സെന്‍ട്രല്‍ സിഐ അനന്തലാല്‍ പറഞ്ഞു. അറസ്റ്റിലായവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it