kozhikode local

മുസ്‌ലിം എഴുത്തുകാര്‍ക്ക് കരുതലിന്റെ സാഹചര്യം: ഡോ. എം കെ മുനീര്‍

ഫറോക്ക്: മുസ്ലീം എഴുത്തുകാര്‍ക്ക് ഓരോ വാക്ക് എഴുതുമ്പോഴും വളരെയധികം സുക്ഷിക്കേണ്ട ഒരു സാഹചര്യമാണ് നിലവിലുള്ളതെന്ന് പ്രതിപക്ഷ ഉപ നേതാവ് ഡോ. എം കെ മുനീര്‍. ഫാറൂഖ് കോളജില്‍ നടന്നു വരുന്ന പ്ലാനിറ്റേജ് 17 എക്‌സിബിഷന്റെ ഭാഗമായി സംഘടിപ്പിച്ച മലയാള സാഹിത്യവും മാപ്പിള ലോകവും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് സവര്‍ണരുടെ എഴുത്ത് മാത്രമേ എഴുത്തായി പരിഗണിച്ചിരുന്നുള്ളൂ. കീഴാളന്‍മാരുടെയും, ദലിത് ,ആദിവാസി, മാപ്പിള വിഭാഗങ്ങളുടെ സംസ്‌കാരമോ സംസാരമോ എഴുതപ്പെടുകയോ അവരുടെ രചനകള്‍ എഴുത്തായി പരിഗണിക്കപ്പെടുകയോ ചെയ്തിരുന്നില്ല-അദ്ദേഹം ചൂണ്ടിക്കാട്ടി . ചടങ്ങില്‍ കെ വി കുഞ്ഞഹമ്മദ് കോയ അധ്യക്ഷത വഹിച്ചു.
സ്വപ്‌നങ്ങള്‍ക്ക് എതിരെയാണ് സംഘപരിവാര്‍ ഇപ്പോള്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് തുടര്‍ന്ന് സംസാരിച്ച എഴുത്തുകാരന്‍ കെ ഇ എന്‍  കുഞ്ഞഹമ്മദ് പറഞ്ഞു. പത്മാവതി എന്ന സിനിമ ആരും കണ്ടിട്ടുപോലുമില്ല.  അലാവുദ്ധീന്‍ ഖില്‍ജി പത്മാവതിയെ സ്വപ്‌നം കണ്ടതാണ് സിനിമയെ എതിര്‍ക്കാന്‍ നിമിത്തമായത്. രാഷ്ട്രീയ, സാമൂഹ്യ, സാസ്‌കാരിക മേഖലകളില്‍ ഇപ്പോഴും ജാതി മേല്‍ക്കോഴ്മ നിലനില്‍ക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.  കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ഉമ്മര്‍ തറമ്മേല്‍, ഡോ. ഷംസാദ് ഹുസ്സൈന്‍, ഫാറൂഖ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഇ പി ഇമ്പിച്ചിക്കോയ, പ്രൊഫ. ഷഹദ് ബിന്‍ അലി സംസാരിച്ചു.
Next Story

RELATED STORIES

Share it