World

മുസ്‌ലിം ആരാധനാലയത്തില്‍ ജൂതന്മാരുടെ അധിനിവേശം; സൈന്യത്തിന്റെ അകമ്പടിയോടെയായിരുന്നു അതിക്രമം

വെസ്റ്റ്ബാങ്ക്: വെസ്റ്റ്ബാങ്കിലെ നബ്‌ലസിലെ സുപ്രധാന മുസ്‌ലിം ആരാധനാലയത്തില്‍ ആയിരക്കണക്കിന് ജൂത തീവ്രവാദികള്‍ ഇരച്ചുകയറി. ഇസ്രായേല്‍ സൈന്യത്തിന്റെ അകമ്പടിയോടെയായിരുന്നു അതിക്രമം. തുടര്‍ന്ന് പ്രദേശവാസികളായ ഫലസ്തീനികളും ജൂതസംഘവും തമ്മില്‍ സംഘര്‍ഷമുണ്ടായി.
3000ത്തോളം ജൂത തീവ്രവാദികളാണ് ഇവിടേക്ക് ഇരച്ചുകയറി തല്‍മൂദ് അടിസ്ഥാനമാക്കിയുള്ള ആരാധന നടത്തിയതെന്ന് അനദൊലു വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റിലെ അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു. പ്രദേശത്ത് പ്രതിഷേധവുമായെത്തിയ ഫലസ്തീനികളെ പിരച്ചുവിടാന്‍ സൈന്യം കണ്ണീര്‍വാതകവും റബര്‍ബുള്ളറ്റും പ്രയോഗിച്ചു.
ജോസഫിന്റെ ശവകുടീരമെന്ന് ഇസ്രായേലികള്‍ വിശ്വസിക്കുന്ന ഇവിടെ സംഘര്‍ഷം പതിവാണ്. അതേസമയം, രണ്ടു നൂറ്റാണ്ടുമുമ്പ് മരിച്ച ശെയ്ഖ് യൂസൂഫ് ദാവിഖതിന്റെ കല്ലറയാണിതെന്നാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്.
Next Story

RELATED STORIES

Share it