Flash News

മുസ്‌ലിം ആയത് കൊണ്ടാണ് പുനത്തിലിന് വയലാര്‍ അവാര്‍ഡ് ലഭിക്കാതിരുന്നത് : വി ആര്‍ സുധീഷ്

മുസ്‌ലിം ആയത് കൊണ്ടാണ് പുനത്തിലിന് വയലാര്‍ അവാര്‍ഡ് ലഭിക്കാതിരുന്നത് : വി ആര്‍ സുധീഷ്
X


കോഴിക്കോട്:  അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളക്ക് വയലാര്‍ അവാര്‍ഡ് ലഭിക്കാതിരുന്നത് മുസ്‌ലിമായതിനാലെന്ന് എഴുത്തുകാരന്‍ വിആര്‍ സുധീഷ്. വടകരയില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അനുസ്മരണ പരിപാടിയില്‍ സംസാരിക്കുവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.എല്ലാ അര്‍ത്ഥത്തിലും വിപ്ലവകാരിയായിരുന്ന വയലാറിന്റെ പേരിലുള്ള പുരസ്‌കാരം എന്തുകൊണ്ട് പുനത്തിലിന് ലഭിച്ചിട്ടില്ലെന്ന് മനസിലാവുന്നില്ലെന്നു സുധീഷ് പറഞ്ഞു. ഇതിന് കാരണം മുസ്‌ലിം ആയത് മാത്രമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും മുന്‍പ് പുനത്തിലിനെ കുരുശിലേറ്റിയവര്‍ ഇപ്പോള്‍ വാഴ്ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it