Kollam Local

മുസ്‌ലിംലീഗില്‍ നിന്നും കൂട്ടരാജി

കരുനാഗപ്പള്ളി: തദ്ദേശ തിരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളി നഗരസഭയില്‍ മുസ്‌ലിംലീഗിനേറ്റ കനത്ത പരാജയത്തില്‍ പ്രതിഷേധിച്ച് നഗരസഭാ നോര്‍ത്ത് മേഖലാ പ്രസിഡന്റ് കണ്ണാടിയില്‍ നാസറിന്റെ നേതൃത്വത്തില്‍ 21 പ്രവര്‍ത്തകര്‍ രാജിവെച്ച് ഐഎന്‍എല്ലില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
പ്രാദേശിക തലത്തില്‍ ചില നേതാക്കന്മാരുടെ സ്വാര്‍ഥ താല്‍പ്പര്യങ്ങളാണ് ലീഗിന്റെ ഈ വന്‍പരാജയത്തിന് വഴിതെളിച്ചതെന്നും മുസ്‌ലിംലീഗിന്റെ പല ഭാരവാഹിത്വവും വഹിക്കുന്നവരും പ്രവര്‍ത്തകരും താമസിയാതെ പാര്‍ട്ടിവിടാനുള്ള ഒരുക്കത്തിലാണെന്നും രാജിവച്ചവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it