Flash News

മുസ്‌ലിംങ്ങള്‍ മാംസാഹാരം ഉപേക്ഷിക്കണം:ആര്‍എസ്എസ് നേതാവ്

മുസ്‌ലിംങ്ങള്‍ മാംസാഹാരം ഉപേക്ഷിക്കണം:ആര്‍എസ്എസ് നേതാവ്
X


ന്യൂഡല്‍ഹി: മുസ്‌ലിംങ്ങള്‍ മാംസാഹാരം ഉപേക്ഷിക്കണമെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാലയില്‍ ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന മുസ്‌ലിം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന.
പ്രവാചകന്‍ മാംസാഹാരത്തിന് എതിരായിരുന്നെന്നും രോഗം പരത്തുന്നവയാണ് മാംസമെന്നും അദ്ദേഹം പറഞ്ഞു.
മാസം രോഗം പരത്തും. അതുകൊണ്ട് മാംസാഹാരം ഉപേക്ഷിച്ച് പകരം ധാരാളം പാല്‍ കുടിക്കണം. രോഗങ്ങളെ ഉന്‍മൂലനം ചെയ്യാനുള്ള കഴിവ് പാലിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവനക്കെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. മുസ്‌ലിംങ്ങള്‍ക്കെതിരായ വികാരം സര്‍വകലാശാലയിലും എത്തിക്കാനാണ് ആര്‍എസ്എസിന്റെ ശ്രമമെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it