മുസ്‌ലിംകള്‍ക്കെതിരേ വ്യാജ വാര്‍ത്ത: ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എഡിറ്റര്‍ അറസ്റ്റില്‍

ബംഗളൂരു: മുസ്‌ലിം മതവിഭാഗത്തില്‍പെട്ടവര്‍ ജൈന സന്ന്യാസിയെ ആക്രമിച്ചെന്ന വ്യാജ വാര്‍ത്ത നല്‍കിയ വാര്‍ത്താ പോര്‍ട്ടല്‍ എഡിറ്റര്‍ അറസ്റ്റില്‍. വലതുപക്ഷ ചായ്‌വോടെ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് കാര്‍ഡ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എഡിറ്റര്‍ മഹേഷ് വിക്രം ഹെഡ്‌ഗെ—യാണ് ബംഗളൂരു പോലിസ് ക്രൈം ബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തത്. മുസ്‌ലിം യുവാക്കള്‍ അക്രമിച്ച് പരിക്കേല്‍പ്പിച്ച ജൈന സന്ന്യാസി എന്നവാര്‍ത്ത ചിത്രങ്ങള്‍ സഹിതമായിരുന്നു നല്‍കിയത്.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭരണത്തില്‍ ആരും സുരക്ഷിതരല്ലെന്ന തലക്കെട്ടോടെ ട്വിറ്ററിലും പോസ്റ്റ് ചെയ്ത വാര്‍ത്ത ആയിരങ്ങളാണ് ഷെയര്‍ ചെയ്തത്. എന്നാല്‍, ചിത്രത്തില്‍ പറയുന്ന ജൈന സന്ന്യാസിക്ക് പരിക്കേറ്റത് വാഹനാപകടത്തിലാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് പോലിസ് നടപടിയിലേക്ക് നീങ്ങിയത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നതുള്‍പ്പെടെയുള്ള കേസുകളാണ് ഹെഡ്‌ഗെക്കെതിരേ ചുമത്തിയിട്ടുള്ളത്.
അതേസമയം, കര്‍ണാടക സര്‍ക്കാര്‍ ഏകാധിപതിയേ പോലെ പ്രവര്‍ത്തിക്കുകയാണെന്ന് ആരോപിച്ച് മഹേഷ്‌കുമാര്‍ ഹെഡ്‌ഗെയെ പിന്തുണച്ചു  ബിജെപി രംഗത്തെത്തി.
Next Story

RELATED STORIES

Share it