മുസ്‌ലിംകള്‍ക്കു പിന്തുണയുമായി ഫേസ്ബുക്ക് സ്ഥാപകന്‍

സാന്‍ഫ്രാന്‍സിസ്‌കോ: പാരിസ്, കാലഫോര്‍ണിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്‌ലിം സമൂഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നടപടിക്കെതിരേ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലോകത്തെ മുസ്‌ലിം ജനതയ്ക്ക് സര്‍വവിധ പിന്തുണയും നല്‍കുന്നതായി അദ്ദേഹം പറഞ്ഞു.
ഒരു ജൂതന്‍ എന്ന നിലയില്‍ ആക്രമണങ്ങള്‍ക്കെതിരേ പ്രതികരിക്കാനാണ് മാതാപിതാക്കള്‍ തന്നെ പഠിപ്പിച്ചതെന്നും ഫേസ്ബുക്ക് മേധാവി എന്ന നിലയില്‍ മുസ്‌ലിംകളുടെ എല്ലാവിധ സ്വാതന്ത്ര്യവും സംരക്ഷിക്കുമെന്നും സുക്കര്‍ബര്‍ഗ് ഉറപ്പുനല്‍കി.
വെറുപ്പ് വിദ്വേഷത്തിനു മാത്രമേ വഴിവയ്ക്കൂ. മുസ്‌ലിം വിഭാഗത്തില്‍പെട്ട എല്ലാവര്‍ക്കും സ്വാഗതം. നിങ്ങളുടെ അവകാശത്തിനായി യുദ്ധം ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. നിങ്ങള്‍ക്ക് സമാധാനപരമായ ഒരു അന്തരീക്ഷം നല്‍കേണ്ടതും ഞങ്ങളുടെ കടമയാണ്.
നമ്മള്‍ പ്രതീക്ഷ കൈവിടരുത്. ലോകത്തെ എല്ലാ ജനതയ്ക്കും വേണ്ടി നല്ലൊരു ലോകം നമുക്ക് കെട്ടിപ്പടുക്കാമെന്നും സുക്കര്‍ബര്‍ഗ് കുറിപ്പില്‍ പറയുന്നു
Next Story

RELATED STORIES

Share it