മുസ്‌ലിംകള്‍ക്കിടയില്‍ അനൈക്യം ഉണ്ടാക്കാന്‍: ജംഇയ്യത്തുല്‍ ഉലമാ എ-ഹിന്ദ്

തിരുവനന്തപുരം: ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച സൂഫി സമ്മേളനം മുസ്‌ലിംകള്‍ക്കിടയില്‍ അനൈക്യം ഉണ്ടാക്കി മുതലെടുപ്പു നടത്താനുള്ള ചതിപ്രയോഗമാണെന്ന് ജംഇയ്യത്തുല്‍ ഉലമാ-എ ഹിന്ദ് അഖിലേന്ത്യാ പ്രസിഡന്റ് മൗലാനാ സയ്യിദ് അര്‍ഷദ് മദനി. ഖുര്‍ആന്‍ മുസലിംകളെ ഭീകരതയ്ക്കു പ്രേരിപ്പിക്കുന്നില്ലെന്നു തുറന്നടിച്ച പ്രധാനമന്ത്രി മറ്റൊരു രീതിയില്‍ മുസ്‌ലിംകളെ വഞ്ചിക്കുകയായിരുന്നു. ഭീകരതയെ എതിര്‍ക്കുന്നത് മതത്തിനെതിരേയുള്ള യുദ്ധമല്ല എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സത്യവുമായി പുലബന്ധം പോലുമില്ലാത്തതാണ്. കാരണം, രാജ്യത്ത് എവിടെയെങ്കിലും ഭീകരത പ്രവര്‍ത്തനമോ വര്‍ഗീയ ലഹളയോ നടന്നാല്‍ അതിന്റെ സംശയമുന മുസ്‌ലിംകള്‍ക്ക് എതിരേ തിരിച്ചുവിട്ട് ആ കുറ്റം അവരില്‍ ആരോപിച്ച് ഇരുമ്പഴിക്കുള്ളില്‍ തള്ളുന്നു. അതിനാല്‍ മുസ്‌ലിംകള്‍ അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ തമ്മില്‍ത്തല്ലരുതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it