Flash News

മുസ്‌ലിംകളെ ലക്ഷ്യം വയ്ക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണം: ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഫാഷിസ്റ്റ് ശക്തികളുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ അതിപ്രസരം തടയുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയമാണെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ നാഷനല്‍ കമ്മിറ്റി വിലയിരുത്തി. ഗോരക്ഷയുടെ പേരിലും, കള്ള ലൗ ജിഹാദിന്റെ പേരിലും, കൃത്രിമ ദേശഭക്തിയുടെ പേരിലും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ന്യൂനപക്ഷങ്ങള്‍ക്കു നേരെ അതിക്രമങ്ങള്‍ വര്‍ധിച്ചു. നിയമ വിരുദ്ധമായി മുസ്്‌ലിം വ്യക്തി നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു. ഭരണ പരാജയം മറച്ചു വയ്ക്കുന്നതിനാണിത്. ഉച്ചഭാഷിണിയിലൂടെ ബാങ്കിന് വിലക്ക് ഏര്‍പ്പെടുത്തിയും ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയും മുത്ത്വലാഖ് വിഷയത്തില്‍ എടുത്തു ചാടിയും ഇസ്്‌ലാമിക സ്ഥാപനങ്ങളെ കുറിച്ച് അന്വേഷണം നടത്തിയും ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്തുകയാണ്. മുസ്്‌ലിങ്ങള്‍ക്ക് മാത്രമല്ല എല്ലാ ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കുന്നു. ജനാധിപത്യ സംരക്ഷണത്തിന് എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടു വരണമെന്ന് യോഗം പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു.  പ്രസിഡന്റ് മൗലാന മുഹമ്മദ് അഹ്മദ് ബേഗ് നദ്‌വി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ ഫൈസല്‍ മൗലവി കേരളം, മൗലാനാ മുഫ്തി ഹനീഫ് അഹ്‌റാര്‍ ഖാസിമി ഗോവ, കരമന അഷ്‌റഫ് മൗലവി കേരളം, മൗലാനാ ഖാലിദ് റഷാദി മണിപ്പൂര്‍, മൗലാനാ ഉസ്്മാന്‍ ബേഗ് റഷാദി കര്‍ണാടക, ഷാഹുല്‍ ഹമീദ് ബാഖവി ചെന്നൈ, അമാനുള്ള ബാഖവി കേരളം, മൗലാനാ യൂസുഫ് ബാഖവി ആന്ധ്രപ്രദേശ്, മൗലാനാ അത്തീഖ് റഹ്മാന്‍ അഷ്‌റഫി കര്‍ണാടക, മൗലാനാ മഖ്‌സൂം നദ്‌വി ഉത്തര്‍പ്രദേശ്, മൗലാനാ മുഹമ്മദ് ഹന്‍ളല ജാര്‍ഖണ്ഡ്, മൗലാനാ മുര്‍തള ജാവേദ് രാജസ്ഥാന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it