Flash News

മുസ്‌ലിംകളെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കുക: ഇ അബൂബക്കര്‍

ന്യൂഡല്‍ഹി:വിശ്വാസിയായിപ്പോയതിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍  വര്‍ഗീയവാദികളാല്‍ കൊലചെയ്യപ്പെട്ട നിരപരാധികളായ മുസ്‌ലിംകള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നതോടൊപ്പം മുഴുവനാളുകള്‍ക്കും പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഈ അബൂബക്കര്‍ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.രാജ്യത്തുടനീളം മുസ്‌ലിംകള്‍ക്കെതിരേ ഹിന്ദുത്വ ആള്‍ക്കൂട്ടങ്ങള്‍ നടത്തുന്ന വിദ്വേഷത്തെയും ആക്രമണത്തെയും അദ്ദേഹം ശക്തമായി അപലപിച്ചു. കൊലചെയ്യപ്പെട്ട 15 വയസ്സ് പ്രായമായ ഹരിയാന സ്വദേശി ജുനൈദിനെതിരായ ക്രൂരമായ ആക്രമണത്തില്‍ അദ്ദേഹം അതീവ ദുഃഖം രേഖപ്പെടുത്തി.റിപോര്‍ട്ട് അനുസരിച്ച്, ജുനൈദും സഹോദരങ്ങളും ട്രെയിനില്‍വച്ച് പട്ടാപ്പകലാണ് ആക്രമിക്കപ്പെടുന്നത്. റെയില്‍വേ അധികൃതരാവട്ടെ അവരുടെ സുരക്ഷയ്ക്കായി ഇടപെടുകയും ചെയ്തില്ല.സമാനമായി ഉത്തര്‍പ്രദേശിലെ ഒരു പള്ളിയില്‍ ഇമാമിനെ വെടിവച്ച് കൊന്നതും ഈ ആഴ്ചയിലാണ്. പശ്ചിമബംഗാളില്‍ മൂന്ന് മുസ്‌ലിംകളെയാണു മാട്ടിറച്ചിയുടെ പേരില്‍ അടിച്ച് കൊന്നത്. ഭ്രാന്തിളകിയ ഹിന്ദുത്വം കുട്ടികളെപ്പോലും വെറുതെവിട്ടില്ലെന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു.സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും ഔദ്യോഗിക സംവിധാനങ്ങളുടെ നിസ്സംഗതയും ഈ ആക്രമണങ്ങള്‍ക്കുള്ള മൗനാനുവാദം ആയി മാറുകയാണ്. രാജ്യത്തെ വലിയൊരു ഭാഗം ഭീതിതമായ സുരക്ഷാ ഭീഷണി നേരിടുമ്പോള്‍, നമ്മുടെ രാജ്യം സമാധാനത്തിനു വേണ്ടി നിലകൊള്ളുന്നുവെന്നും പുരോഗതിയിലാണെന്നും കരുതുന്നത് വിഡ്ഢിത്തമാണ്.സംഘടിതമായ ഈ ആക്രമണങ്ങളില്‍ നിന്നു ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ അദ്ദേഹം അധികാരികളോട് ആഹ്വാനം ചെയ്തു. ഈ പൈശാചികത അവസാനിപ്പിക്കാന്‍ ജനങ്ങള്‍ രംഗത്തിറങ്ങേണ്ട സമയമാണിത്.കഴിഞ്ഞ ഒരുമാസം വിശുദ്ധ വ്രതത്തിലൂടെ നേടിയെടുത്ത സഹനത്തിന്റെയും പോരാട്ടത്തിന്റെയും ഊര്‍ജ്ജം, വിശ്വാസി ആയതിന്റെ പേരില്‍ വേട്ടയാടപ്പെടുന്നതിനെതിരേ ഉപയോഗിക്കാന്‍ മുസ്‌ലിം സമൂഹത്തിന് ആവട്ടെ എന്ന് ഇ അബൂബക്കര്‍ പ്രത്യാശ പ്രകടിപ്പിച്ചു. റമദാന്‍ മാസം നല്‍കിയ സ്‌നേഹവും സഹവര്‍ത്തിത്വവും നിലനിര്‍ത്താന്‍ രാജ്യത്തെ ജനങ്ങളോട് അദ്ദേഹം അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it