Flash News

മുസ്‌ലിംകളും ഗോമൂത്രം കുടിക്കണമെന്ന് രാംദേവ്



ന്യൂഡല്‍ഹി: ചികില്‍സയുടെ ഭാഗമായി ഗോമൂത്രം ഇസ്‌ലാംമത വിശ്വാസികള്‍ക്കും സ്വീകാര്യമാവണമെന്നു യോഗ ഗുരുവും പതഞ്ജലി സ്ഥാപകനുമായ ബാബ രാംദേവ്. ചികില്‍സയ്ക്കായി ഗോമൂത്രം കുടിക്കുന്നതിനു വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ അനുവാദം നല്‍കുന്നുണ്ടെന്നും രാംദേവ് അവകാശപ്പെട്ടു. ഇന്ത്യ ടിവി ചാനലിന്റെ പരിപാടിക്കിടെയായിരുന്നു രാംദേവിന്റെ പ്രതികരണം. ചിലയാളുകള്‍ ഹിന്ദു കമ്പനിയാണെന്നു പറഞ്ഞ് പതഞ്ജലിയെ ലക്ഷ്യംവയ്ക്കുകയാണ്. പതഞ്ജലി ഹിന്ദു കമ്പനിയല്ലെന്നും രാംദേവ് വ്യക്തമാക്കി. പതഞ്ജലി ഹിന്ദു കമ്പനിയാണെന്നു പറയുന്നത് വിദ്വേഷത്തിന്റെ മതില്‍ കെട്ടാനാണ്. ഹമീദ് സഹോദരങ്ങള്‍ ആരംഭിച്ച ഹംദര്‍ദ് കമ്പനിയെ താനിതു വരെ എതിര്‍ത്തിട്ടില്ല. ഹംദര്‍ദിനും ഹിമാലയ കമ്പനിക്കും പൂര്‍ണ പിന്തുണ നല്‍കും. ഹിമാലയ ഗ്രൂപ്പിലെ ഫാറൂഖ് ഭായ് തനിക്ക് യോഗഗ്രാമം ആരംഭിക്കാന്‍ ഭൂമി നല്‍കുക വരെ ചെയ്തു. 10,000 കോടി രൂപ ആസ്തിയുള്ള പതഞ്ജലി ഗ്രൂപ്പിന് പിന്തുടര്‍ച്ചക്കാര്‍ ആരാവണമെന്ന് താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും താന്‍ പരിശീലനം നല്‍കിയ 500 സന്യാസികള്‍ക്കാണ് ഇതിന്റെ പിന്തുടര്‍ച്ചാവകാശം ഉണ്ടായിരിക്കുകയെന്നും രാംദേവ് പറഞ്ഞു.
Next Story

RELATED STORIES

Share it