Kollam Local

മുസ്്‌ലിം ലീഗ് നയം തിരുത്തണം: നാഷണല്‍ മുസ്്‌ലിം വനിതാ കൗണ്‍സില്‍

കൊല്ലം: മുസ്്‌ലിം ലീഗ് അധികാരത്തിലിരിക്കുമ്പോള്‍ സമുദായത്തെ മറക്കുകയും അധികാരം നഷ്ടമാകുമ്പോള്‍ സമുദായത്തിന് വേണ്ടി മുതലക്കണ്ണീരൊഴുക്കുകയും ചെയ്യുന്ന നിലപാടാണ് സിഎച്ച് മുഹമ്മദ് കോയയ്ക്ക് ശേഷം മുസ്്‌ലിം ലീഗ് അനുവര്‍ത്തിച്ചുവരുന്നതെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. മന്ത്രി സ്ഥാനത്തിന് വേണ്ടി കലഹിച്ചതല്ലാതെ സി എച്ചിന് ശേഷം സമുദായത്തിന് വേണ്ടി ഇന്നത്തെ ലീഗ് നേതൃത്വം ശ്രദ്ധേയമായ എന്ത് സംഭാവനയാണ് ചെയ്തതെന്ന് അവര്‍ വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ നയം ഉപേക്ഷിച്ചില്ലെങ്കില്‍ സമുദായത്തിന്റെ പൊതു വിശ്വാസ്യത ഒരു കാലത്തും ആര്‍ജ്ജിക്കാന്‍ ലീഗിന് സാധിക്കില്ലെന്ന് യോഗം വിലയിരുത്തി. യുഡിഎഫ് അധികാരത്തില്‍ ഇരുന്നപ്പോള്‍ വിദ്യാഭ്യാസവകുപ്പ് കൈയാളിയിരുന്ന ലീഗ് സംസ്‌കൃതസര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവിധ സഹായവും നല്‍കുകയുണ്ടായതായി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് നാഷണല്‍ മുസ്്‌ലിം കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് എ. റഹീംകുട്ടി പറഞ്ഞു. എന്നാല്‍ അറബിക് സര്‍വ്വകലാശാലയും,  പാലൊളി കമ്മിറ്റി റിപ്പോര്‍ട്ടും നടപ്പാക്കാന്‍ കൂട്ടാക്കിയില്ല. അത് സമുദായത്തോട് കാട്ടിയ അക്ഷന്തവ്യമായ അപരാധവും അവഗണനയുമാണെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് ഹംസത്ത് ബീവി അധ്യക്ഷത വഹിച്ചു. സംഘടനാ നേതാക്കളായ വൈഎ സമദ്, ഡോ.എംഎ സലാം, ജെ അസ്്‌ലം, നെടുമ്പന ജാഫര്‍, മൈലാപ്പൂര് അബ്ദുള്‍ അസീസ്, ഇ ഐഷാ ബീവി, എ സഫിയാ ബീവി, എകെ സുഫിന, എ ഷാഹിദ, എ. ഹലീമ ബീവി, എസ് ഹക്കീമ ബീവി ഇ നൂര്‍ജഹാന്‍, എസ് സബൂറ, എസ് ഷംഷാര്‍, എ സുബൈദ, എസ് നസിയത്ത്, വി അസൂറ, എന്‍ ഷൈല, എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it