മുസ്്‌ലിംകളോട് ഹിന്ദു പേര് സ്വീകരിക്കാനാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍

രോഹ്തക്: മുസ്‌ലിംകളോട് ഹിന്ദു പേര് സ്വീകരിക്കാനാവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍. ഹരിയാനയിലെ രോഹ്തക് ജില്ലയിലെ ടിട്ടോളി ഗ്രാമത്തിലെ മുസ്‌ലിംകളോടാണ് ഹിന്ദുപേര് സ്വീകരിക്കണമെന്നും പൊതുസ്ഥലത്ത് പ്രാര്‍ഥന നിര്‍വഹിക്കരുതെന്നുമടക്കമുള്ള വിവാദ നിര്‍ദേശങ്ങള്‍ അധികൃതര്‍ നല്‍കിയത്. പഞ്ചായത്ത് അധികൃതര്‍ വിളിച്ച യോഗത്തില്‍ തൊപ്പി ധരിക്കരുതെന്നും നീണ്ട താടി വയ്ക്കരുതെന്നും മുസ്‌ലിംകളോട് നിര്‍ദേശിച്ചു.
നിരവധി പോലിസുദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. നേരത്തെയും മു—സ്‌ലിംകള്‍ക്കെതിരായ ഇത്തരം നിരവധി നടപടികള്‍ അധികൃതര്‍ കൈക്കൊണ്ടിരുന്നു.
പഞ്ചായത്തില്‍ ശ്മശാനനിര്‍മാണത്തിനായി, ഒരേക്കറിലധികം വരുന്ന വഖ്ഫ് ഭൂമി അധികൃതര്‍ ഏറ്റെടുത്തിരുന്നു. ബലിപെരുന്നാളിന് പശുവിനെ ബലി അറുത്തുവെന്നാരോപിച്ച് കഴിഞ്ഞ മാസം അറസ്റ്റിലായ യുവാവിനെ പഞ്ചായത്തില്‍ നിന്നു വിലക്കിയ നടപടിയും നേരത്തെ വിവാദമായിരുന്നു. അറസ്റ്റിലായ യുവാവിന്റെ വീട് ആള്‍ക്കൂട്ടം തകര്‍ത്തിരുന്നു. അതേസമയം പഞ്ചായത്തിന്റെ നിര്‍ദേശങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും എന്നാല്‍ പരാതി ലഭിക്കാത്തതിനാല്‍ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ലെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ യാഷ് ഗാര്‍ഗ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it