Flash News

മുസ്ലീം അധ്യാപകര്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ക്ക് അനുമതി നിഷേധിച്ച് ഡല്‍ഹി സര്‍ക്കാര്‍

മുസ്ലീം അധ്യാപകര്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ക്ക് അനുമതി നിഷേധിച്ച് ഡല്‍ഹി സര്‍ക്കാര്‍
X


ന്യൂഡല്‍ഹി : സ്‌കൂളുകളിലെ മുസ്ലീം അധ്യാപകര്‍ക്ക് വെള്ളിയാഴ്ചകളിലെ പ്രാര്‍ഥനകള്‍ക്ക് അനുമതി നിഷേധിച്ച് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍. അധ്യാപകര്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കായി പോകരുതെന്ന് നിര്‍ദേശിച്ച് വിദ്യാഭ്യാസവകുപ്പ് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന് കത്തയച്ചതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. പ്രാര്‍ഥനയ്ക്കായി അനുമതി തേടി ന്യൂനപക്ഷ കമ്മീഷന്‍ അയ്ച്ച കത്തിനുള്ള മറുപടിയായാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കത്ത്. വിദ്യാര്‍ഥികളുടെ താല്‍പര്യങ്ങളെ ഹനിക്കുമെന്ന് കാരണത്താല്‍ പ്രാര്‍ഥനയ്ക്കായി ക്ലാസ് വിട്ടു പോകാനാവില്ലെന്നാണ് അധികൃതര്‍ വിശദീകരിച്ചത്.
വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് അനുമതി തേടി അധ്യാപകര്‍ ന്യൂനപക്ഷ കമ്മീഷനെ സമീപിച്ചതിനെത്തുടര്‍ന്നാണ് കമ്മീഷന്‍ ഇക്കാര്യത്തില്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ പ്രതികരണമാരാഞ്ഞത് എന്ന് കമ്മീഷന്‍ ചെയര്‍മാന്‍ സറഫുള്‍ ഇസ്ലാം ഖാന്‍ അറിയിച്ചു. മുസ്ലീം ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിനായി പോകാമെന്ന് വ്യക്തമാക്കി 1954ല്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ടെന്ന്് ചൂണ്ടിക്കാട്ടിയ ഖാന്‍ ആ വിജ്ഞാപനം ഇപ്പോഴും സാധുവാണോ എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട്് ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്നും അറിയിച്ചു.
Next Story

RELATED STORIES

Share it