Kollam Local

മുസ്ലിംകളെ ഉപദേശിക്കുന്നതിന് മുമ്പ് ആര്‍എസ്എസ് ഭഗവത്ഗീത പഠിക്കണം : എന്‍എംസി



കൊല്ലം : ഹിന്ദുസമുദായത്തിന്റെ സുപ്രധാന വേദഗ്രന്ഥമായ ഭഗവത്ഗീതയും രാമായണവും മനസിരുത്തി വായിക്കാനും പഠിക്കാനും തയ്യാറായിരുന്നെങ്കില്‍ ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ്‌കുമാറിന് മാംസാഹാരത്തെക്കുറിച്ച് മുസ്്‌ലിം സമുദായത്തോട് ഉപദേശിക്കാന്‍ ബൗദ്ധികതലം അദ്ദേഹത്തെ അനുവദിക്കില്ലായിരുന്നുവെന്ന് നാഷനല്‍ മുസ്്‌ലിം കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് എ റഹിംകുട്ടി അഭിപ്രായപ്പെട്ടു. വാത്മീകി രാമായണത്തില്‍ നിരവധി സന്ദര്‍ഭങ്ങളില്‍ ശ്രീരാമന്‍ ഉള്‍പ്പെടെ മാംസാഹാരം ഭക്ഷിച്ചിരുന്നതായി വ്യക്തമായി പറഞ്ഞിട്ടുണ്ട്. മാത്രമല്ല രുചികരമായ ഏത് ആഹാരവും മിതമായും ഉചിതമായും കഴിക്കാമെന്ന കാര്യം ഭഗവത്ഗീതയിലും പറഞ്ഞിട്ടുണ്ട്. ഇതൊന്നും മനസ്സിലാക്കാതെയാണ് ആര്‍എസ്എസ്സിന്റെ ഉപദേശം. മാംസാഹാരം കഴിക്കുന്നവരെ ആര്‍എസ്എസില്‍ വേണ്ടെന്നും അവരെ പുറത്താക്കുമെന്നുള്ള കര്‍ശനവും പരസ്യവുമായ നിലപാട് സ്വീകരിക്കാന്‍ ഇന്ദ്രേഷ്‌കുമാര്‍ തയ്യാറുണ്ടോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it