മുസ്തഫിസുര്‍ പിന്‍മാറി; തമീം ഇഖ്ബാല്‍ തിരിച്ചെത്തി

ധക്ക: പരിക്കിനെത്തുടര്‍ന്ന് ബംഗ്ലാദേശ് പേസ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന്‍ ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മല്‍സരങ്ങളി ല്‍ നിന്നു പിന്‍മാറി. പകരക്കാരനായി പരിചയസമ്പന്നനായ ഓപണര്‍ തമീം ഇഖ്ബാല്‍ ടീമില്‍ തിരിച്ചെത്തി.
ഞായറാഴ്ച ശ്രീലങ്കയ്‌ക്കെതിരേ ബംഗ്ലാദേശിന് അട്ടിമറി ജയം നേടിക്കൊടുക്കുന്നതില്‍ മുസ്തഫിസുര്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഈ കളിക്കിടെയാണ് താരത്തിനു പേശിവലിന് അനുഭവപ്പെട്ടത്. തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കു വിധേയനായപ്പോള്‍ പരിക്കുള്ളതായി കണ്ടെത്തി.
ഈ മാസം ട്വന്റി ലോകകപ്പ് നടക്കാനിരിക്കുന്നതിനാ ല്‍ പരീക്ഷണത്തിനു മുതിരാന്‍ താല്‍പര്യമില്ലെന്നും അതിനാല്‍ താരത്തിനു വിശ്രമം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നെന്നും ടീം ഫിസിയോ ബെയ്‌സിദ് ഇസ് ലാം ഖാന്‍ വ്യക്തമാക്കി. ലോകകപ്പിനു മുമ്പ് മുസ്തഫിസുര്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് തമീം ഏഷ്യാ കപ്പില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. ശനിയാഴ്ച ഭാര്യയുടെ പ്രസവം കഴിഞ്ഞതിനാല്‍ തിങ്കളാഴ്ച താരം പരിശീ ലനം ആരംഭിച്ചിരുന്നു. വെടിക്കെട്ട് താരമായ തമീമിന്റെ മടങ്ങിവരവ് ബംഗ്ലാദേശ് ബാറ്റിങിനെ കൂടുതല്‍ ശക്തമാക്കും.
Next Story

RELATED STORIES

Share it