മുസഫര്‍ കലാപം: സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് പണ്ഡിതന്‍മാര്‍

മുസഫര്‍ നഗര്‍: 2013ലെ മുസഫര്‍ നഗര്‍ കലാപക്കേസുമായി ബന്ധപ്പെട്ട് 10 പേരെ വെറുതെവിട്ട നടപടിക്കെതിരേ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് മുസ്‌ലിം പണ്ഡിതന്‍മാര്‍ ആവശ്യപ്പെട്ടു.പ്രതികളെ വെറുതെ വിട്ടതില്‍ പണ്ഡിതരുടെ യോഗം ആശങ്ക പ്രകടിപ്പിച്ചു.
പ്രോസിക്യൂഷന്‍ മതിയായ വിധം പ്രവര്‍ത്തിച്ചില്ലെന്ന് ഉത്തര്‍പ്രദേശ് ജംഇയ്യത്ത് ഉലമാ ഹിന്ദ് വൈസ് പ്രസിഡന്റ് മൗലാനാ ജമാലുദ്ദീന്‍ ഖാസിമി ആരോപിച്ചു.
ഒരു സ്ത്രീയേയും 10 വയസ്സുകാരനെയും ലങ്ക് ഗ്രാമത്തില്‍ ചുട്ടുകൊന്ന കേസിലെ പ്രതികളെയാണ് കഴിഞ്ഞ ദിവസം കീഴ്‌ക്കോടതി വിട്ടയച്ചത്.
Next Story

RELATED STORIES

Share it