മുസഫര്‍നഗര്‍ കലാപം: ബിജെപി എംപി കീഴടങ്ങി

മുസഫര്‍നഗര്‍: 2013ലെ മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി എംപി ഭരതേന്ദു സിങ് തിങ്കളാഴ്ച കോടതിയില്‍ കീഴടങ്ങി. കോടതിയില്‍ ഹാജരാകാതിരുന്നതിന് ഇയാള്‍ക്കെതിരേ വാറന്റ് പുറപ്പെടുവിച്ചിരുന്നു. നിരോധനാജ്ഞ ലംഘിക്കുകയും വര്‍ഗീയ സംഘര്‍ഷത്തിനു പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. വാറന്റ് പിന്‍വലിക്കണമെന്ന എംപിയുടെ ആവശ്യം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സീതാറാം അനുവദിച്ചു. 20,000 രൂപയുടെ സ്വന്തം ജാമ്യത്തില്‍ നവംബര്‍ 24നു ഹാജരാകാമെന്ന വ്യവസ്ഥയില്‍ കോടതി അദ്ദേഹത്തെ വിട്ടയച്ചു. കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍, ബിജെപി എംഎല്‍എ സുരേഷ് റാണ, സാധ്വി പ്രാചി എന്നിവര്‍ക്കും ഒക്ടോബര്‍ 23നു പ്രാദേശിക കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു.
Next Story

RELATED STORIES

Share it