മുസഫര്‍നഗര്‍ കലാപം: എസ്‌ഐടി ശുദ്ധിപത്രം നല്‍കിയവര്‍ക്ക് സമന്‍സ്

മുസഫര്‍നഗര്‍: മുസഫര്‍നഗര്‍ കലാപത്തിനിടയില്‍ ഷഹനവാസ് എന്ന ആള്‍ കൊല ചെയ്യപ്പെട്ട കേസുമായി ബന്ധപ്പെട്ട് ആറു പേര്‍ക്ക് കോടതി സമന്‍സ് അയച്ചു. പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പ്രതികള്‍ക്ക് നല്‍കിയ ശുദ്ധിപത്രം നിരസിച്ചാണ് മുസഫര്‍ നഗര്‍ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അന്‍കൂര്‍ ശര്‍മയുടെ ഉത്തരവ്.
പ്രതികളെ കുറ്റവിമുക്തരാക്കിയുള്ള അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ടിനെതിരേ ഷഹനവാസിന്റെ പിതാവ് മുഹമ്മദ് വസീം നല്‍കിയ സ്വകാര്യ അന്യായത്തിലാണു കോടതി നടപടി. പ്രഹ്ലാദ്, വിശാന്‍, ദേവേന്ദ്രര്‍, ജിതേന്ദ്ര, യോഗേന്ദ്ര, രവീന്ദര്‍ എന്നിവരാണു പ്രതികള്‍.
2013 ആഗസ്ത് 27നാണു കലാപത്തിനിെട ഷഹനവാസ് കൊല്ലപ്പെടുന്നത്. കലാപത്തിനിടെ 60ലേറെ പേര്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ ഭവനരഹിതരുമായി.
Next Story

RELATED STORIES

Share it