മുസഫര്‍നഗര്‍ കലാപം: എസ്പി നേതാവ് കീഴടങ്ങി
BY Sumeera SMR27 Feb 2016 8:36 PM GMT
Sumeera SMR27 Feb 2016 8:36 PM GMT
മുസഫര്‍നഗര്‍: മുസഫര്‍നഗര്‍ വര്‍ഗീയ കലാപക്കേസിലെ പ്രതിയായ സമാജ്വാദി പാര്‍ട്ടി (എസ്പി) നേതാവ് കോടതിയില്‍ കീഴടങ്ങി. പാര്‍ട്ടിയുടെ യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് നഫീസ് റാണയാണു കൈരാന അഡീഷനല്‍ ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. 2013ലെ മുസഫര്‍നഗര്‍ കലാപത്തിനിടെ ഷാവലിയില് പൊതുമുതല്‍ നശിപ്പിച്ചതിനും കല്ലെറിഞ്ഞതിനുമാണ് റാണ ഉള്‍പ്പെടെ 25 പേര്‍ക്കെതിരേ കേസെടുത്തത്. കേസില്‍ പ്രത്യേക അന്വേഷണസംഘം റാണയ്ക്കു ശുദ്ധിപത്രം നല്‍കിയിരുന്നു. ഈ റിപോര്‍ട്ട് തള്ളിയ കോടതി റാണയ്ക്കെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.
Next Story
RELATED STORIES
മാസപ്പടി കേസ്;അടുത്ത മാസം മൂന്നിന് വിധി
25 April 2024 10:44 AM GMTവോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMT