Flash News

മുഷറഫ് ഉടന്‍ രാജ്യത്ത് തിരിച്ചെത്തണമെന്ന് പാക് സുപ്രിംകോടതി

മുഷറഫ് ഉടന്‍ രാജ്യത്ത് തിരിച്ചെത്തണമെന്ന് പാക് സുപ്രിംകോടതി
X
ഇസ്‌ലാമാബാദ്: ദുബയില്‍ കഴിയുന്ന പര്‍വേസ് മുഷറഫ് നാളെ പാകിസ്താനില്‍ തിരിച്ചെത്തണമെന്ന് സുപ്രിംകോടതി. ഉച്ചയ്ക്ക് രണ്ടുമണി വരെയാണ് കോടതി സമയം നല്‍കിയിരിക്കുന്നത്.



തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് ജീവനാന്ത വിലക്കേര്‍പ്പെടുത്തുന്നത് സംബന്ധിച്ച കേസ് പരിഗണിക്കവേയാണ് നിര്‍ദേശം.നേരത്തെ നേരിട്ട് ഹാജരാവണമെന്നും അറസ്റ്റ് ചെയ്യില്ലെന്നും പറഞ്ഞ കോടതി ഇന്ന് ഹാജരാവാന്‍ പറഞ്ഞിരുന്നു.എന്നാല്‍ അദ്ദേഹം എത്തിയില്ല.തുടര്‍ന്നാണ്  ഹാജരാവാന്‍ വീണ്ടും നാളെ അവസരം നല്‍കിയത്.
Next Story

RELATED STORIES

Share it