World

മുശര്‍റഫിന്റെ തിരിച്ചറിയല്‍ രേഖകള്‍ അസാധുവാക്കി

ലാഹോര്‍: മുന്‍ പാകിസ്താന്‍ സൈനിക ഭരണാധികാരി പര്‍വേസ് മുശര്‍റഫിന്റെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡും പാസ്‌പോര്‍ട്ടും അസാധുവാക്കിക്കൊണ്ട് പാകിസ്താന്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 2016 മാര്‍ച്ച് 18ന് ദുബയിലേക്കു പോയ മുശര്‍റഫ് അവിടെ പ്രവാസ ജീവിതം നയിക്കുകയാണ്. പാസ്‌പോര്‍ട്ട് അസാധുവാക്കിയതോടെ മുശര്‍റഫിന് മറ്റെവിടേക്കും യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയായി. ദുബയിലെ താമസവും നിയമപരമായി തടസ്സപ്പെടുമെന്നു പാകിസ്താന്‍ സര്‍ക്കാര്‍ വക്താവ് അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it