മുശര്‍റഫിനെതിരേ പാക് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു

ഇസ്‌ലാമാബാദ്: പാകിസ്താനിലെ മുന്‍ പട്ടാളഭരണാധികാരി പര്‍വേസ് മുശര്‍റഫിനെതിരേ തീവ്രവാദവിരുദ്ധകോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ജഡ്ജിയെ അനധികൃതമായി തടവില്‍ പാര്‍പ്പിച്ച കേസില്‍ 2007ല്‍ മുശര്‍റഫ് കോടതിയില്‍ ഹാജരാവാത്തതിന്റെ പേരിലാണ് വാറന്റ്. യാത്രാവിലക്ക് സുപ്രിംകോടതി എടുത്തുകളഞ്ഞതിനു പിന്നാലെ ചികില്‍സയ്ക്കായി മുശര്‍റഫ് കഴിഞ്ഞ മാസം ദുബയിലേക്ക് പോയിരുന്നു. രാജ്യത്ത് മുശര്‍റഫിന്റെ അസാന്നിധ്യത്തില്‍ എടിസി ജഡ്ജി സൊഹൈല്‍ ഇക്രാം അതൃപ്തി പ്രകടിപ്പിച്ചു. വിദേശത്തു തുടരുന്നതിനു മുമ്പ് മുശര്‍റഫ് എടിസിയുടെ അനുമതി വാങ്ങിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ അനുമതിയോടു കൂടിയാണ് വിദേശത്തു പോയതെന്ന അഭിഭാഷകന്റെ വാദം കോടതി പരിഗണിച്ചില്ല. സമാനമായ വാറന്റ് കഴിഞ്ഞ സപ്തംബറിലും കോടതി പുറപ്പെടുവിച്ചിരുന്നു.
Next Story

RELATED STORIES

Share it