മുശര്‍റഫിനുള്ള യാത്രാനിരോധനം കോടതി നീക്കി

ഇസ്‌ലാമാബാദ്: മുന്‍ സൈനിക ഭരണാധികാരി പര്‍വേസ് മുശര്‍റഫിന്റെ യാത്രാനിരോധനം എടുത്തുകളയാന്‍ സര്‍ക്കാരിനോട് പാക് സുപ്രിംകോടതി ഉത്തരവിട്ടു.
രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കേസുകളില്‍ വിചാരണ കാത്തു കഴിയുന്ന മുശര്‍റഫിന് ഇതോടെ വിദേശത്തേക്ക് യാത്ര ചെയ്യാനാവും. സ്വയം പ്രഖ്യാപിത പ്രവാസം അവസാനിപ്പിച്ച് 2013ല്‍ സ്വദേശത്തേക്ക് തിരിച്ചെത്തിയതുമുതല്‍ മുശര്‍റഫിനെതിരേ നിരവധി കേസുകള്‍ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്.
1999ല്‍ പട്ടാള അട്ടിമറിയിലൂടെ നവാസ് ശരീഫിനെ പുറത്താക്കി അധികാരത്തിലേറിയ മുശര്‍റഫ് 2008ലാണ് സ്ഥാനമൊഴിഞ്ഞത്. രാജ്യവ്യാപക പ്രക്ഷോഭത്തെ തുടര്‍ന്നായിരുന്നു സ്ഥാനമൊഴിയല്‍.

Next Story

RELATED STORIES

Share it