Sports

മുഴുവന്‍ സ്‌കൂളുകളിലും കൗണ്‍സലര്‍മാരെ നിയമിക്കും

തിരുവനന്തപുരം: ഒരു സ്‌കൂളില്‍ ഒരു കൗണ്‍സലര്‍ എന്ന ക്രമത്തില്‍ സാമൂഹിക നീതി വകുപ്പിന്റെ സൈക്കോ സോഷ്യല്‍ സര്‍വീസസ് പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി എം കെ മുനീര്‍ നിയമസഭയില്‍ അറിയിച്ചു.
നിലവില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ സേവനം അനുഷ്ഠിക്കുന്ന കൗണ്‍സലര്‍മാരെ സ്ഥിരപ്പെടുത്തുന്ന കാര്യത്തില്‍ ധനവകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും അംഗീകാരം ആവശ്യമാണ്. ഇതിനായി സാമൂഹികനീതി വകുപ്പ് മുന്‍കൈയെടുക്കുമെന്ന് എന്‍ ജയരാജിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നല്‍കി. കൗണ്‍സലര്‍മാരെ സ്ഥിരപ്പെടുത്തുന്നതില്‍ സാമൂഹികനീതി വകുപ്പില്‍നിന്ന് വ്യക്തമായ പ്രൊപ്പോസല്‍ ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി.
2008-09 കാലയളവില്‍ സംസ്ഥാനത്തെ 163 സ്‌കൂളുകളില്‍ മാത്രമുണ്ടായിരുന്ന കേന്ദ്ര പദ്ധതി 2009-10ല്‍ സംസ്ഥാന സര്‍ക്കാര്‍ സൈക്കോ സോഷ്യല്‍ സര്‍വീസ് പദ്ധതി വഴി 253 സ്‌കൂളുകളില്‍ നടപ്പാക്കി.
2010-11ല്‍ മൊത്തം 500 സ്‌കൂളുകളിലേക്കാണ് പദ്ധതി വ്യാപിപ്പിച്ചത്. 2014ല്‍ വീണ്ടും 307 ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ക്കൂടി പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതില്‍ 148 സ്‌കൂളുകളില്‍ നടപ്പാക്കി. 159 സ്‌കൂളുകളില്‍ ഉടന്‍ പദ്ധതി നിലവില്‍വരും. സംസ്ഥാന സര്‍ക്കാര്‍ 6,500 രൂപയുണ്ടായിരുന്ന കൗണ്‍സലര്‍മാരുടെ പ്രതിമാസ ഓണറേറിയം പലഘട്ടങ്ങളിലായി 12,500 രൂപയാക്കി ഉയര്‍ത്തിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it