Flash News

മുഴുവന്‍ സമയ ചീഫ് ജസ്റ്റിസുമാരില്ലാതെ ഏഴ് ഹൈക്കോടതികള്‍



ന്യൂഡല്‍ഹി: കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് കെ മുഖര്‍ജി ഒക്ടോബര്‍ ഒമ്പതിന് വിരമിക്കുന്നതോടെ രാജ്യത്തെ ഏഴ് ഹൈക്കോടതികള്‍ക്കു മുഴുവന്‍സമയ ചീഫ് ജസ്റ്റിസുമാരില്ലാതാവും. ആന്ധ്രപ്രദേശ്-തെലങ്കാന, കൊല്‍ക്കത്ത, ഡല്‍ഹി, ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, മണിപ്പൂര്‍ എന്നീ ഹൈക്കോടതികളാണു മുഴുവന്‍സമയ ചീഫ് ജസ്റ്റിസുമാരില്ലാതെ പ്രവര്‍ത്തിക്കുന്നത്.2016 ജൂലൈ 30 മുതല്‍ ആന്ധ്രപ്രദേശ്-തെലങ്കാന ഹൈക്കോടതി താല്‍ക്കാലിക ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തിലാണു പ്രവര്‍ത്തിക്കുന്നത്. കൊല്‍ക്കത്ത ഹൈക്കോടതിക്ക് 2016 ഡിസംബര്‍ ഒന്നു മുതല്‍ മുഴുവന്‍സമയ ചീഫ് ജസ്റ്റിസില്ല.ജസ്റ്റിസ് മുഖര്‍ജിയെ ഉത്തരാഖണ്ഡ് ഹൈക്കോടതിയിലേക്കും ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ ആന്ധ്രപ്രദേശ്-തെലങ്കാന ഹൈക്കോടതിയിലേക്കും മാറ്റാന്‍  ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.
Next Story

RELATED STORIES

Share it