Flash News

മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കണ്‍സഷന്‍ നല്‍കണം



കൊച്ചി: വിദ്യാര്‍ഥികളെ ഗവണ്‍മെന്റ്, അണ്‍ എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങള്‍ എന്നിങ്ങനെ തരംതിരിക്കരുതെന്ന് ഹൈക്കോടതി. സ്വാശ്രയ, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കെഎസ്ആര്‍ടിസി യാത്രാ ഇളവ് നിഷേധിച്ചതിനെതിരേ എംഎസ്എഫ് നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. നിര്‍ബന്ധിത വിദ്യാഭ്യാസ നിയമം നിലവില്‍വന്നതിനുശേഷം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും അതിനാല്‍ കെഎസ്ആര്‍ടിസി വിദ്യാര്‍ഥികള്‍ക്ക് യാത്രാ ഇളവ് നിഷേധിച്ചത് അംഗീകരിക്കാനാവില്ലെന്നും ജ.ഷാജി പി ചാലി പറഞ്ഞു.
Next Story

RELATED STORIES

Share it