palakkad local

മുഴുവന്‍ പ്രൈമറി വിദ്യാലയങ്ങളും ഹൈടെക് ആക്കും



പട്ടാമ്പി:  നിയോജക മണ്ഡലത്തിലെ മുഴുവന്‍ െ്രെപമറി വിദ്യാലയങ്ങളും ഹൈ ടെക് ആക്കുമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ വിളയൂര്‍ കുപ്പൂത്ത് യൂണിയന്‍ എഎല്‍പിസ്‌കൂളി ല്‍ പുതുതായി ആരംഭിച്ച അഞ്ചാം ക്ലാസ്സും സ്‌കൂള്‍ കെട്ടിടവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ഹൈടെക് ആക്കാന്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. മുഴുവന്‍ എല്‍പി, യുപി സ്‌കൂളുകളും  തന്റെ കാലാവധിക്കുള്ളില്‍ നവീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും എംഎല്‍എവ്യക്തമാക്കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ മുരളി അധ്യക്ഷത വഹിച്ചു. എല്‍എസ്എസ്, യുഎസ് എസ് ജേതാക്കളായ ഫാത്തിമ ഫിദ,  ഫാത്തിമ ജസ്‌ന എന്നിവര്‍ക്കും  എസ്എസ്എ ല്‍സി സമ്പൂര്‍ണ്ണ എപ്ലസ് നേടിയ പൂര്‍വ വിദ്യാര്‍ത്ഥിനി ശ്രീരേഖക്കും എംഎല്‍എ ഉപഹാരം സമര്‍പ്പിച്ചു. പിടിഎ നിര്‍മിച്ച ഡസ്‌കുകളുടെ സമര്‍പ്പണം വാര്‍ഡ് മെംബര്‍ വി അഹമ്മദ്കുഞ്ഞി നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ സി മോഹനദാസന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാനേജര്‍ സി സുരേന്ദ്രനാഥനുണ്ണി, ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ നീലടി സുധാകരന്‍, വാര്‍ഡ് മെംബര്‍ പി അബ്ദുറഹിമാന്‍, മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it