Idukki local

മുഴുവന്‍ പുറമ്പോക്ക് ഭൂമിയും അളന്നു തിട്ടപ്പെടുത്താന്‍ തീരുമാനം

തൊടുപുഴ: നഗരസഭയിലെ മുഴുവന്‍ ആറ്റു പുറമ്പോക്ക്, റോഡ് പുറമ്പോക്ക്, തോട് പുറമ്പേക്കുകള്‍ അളന്ന് തിട്ടപ്പെടുത്തി അതിര് നിര്‍ണയിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.അളന്നു തിട്ടപ്പെടുത്തുന്ന നടപടി വേഗത്തിലാക്കാന്‍ നഗരസഭ പ്രതിനിധികള്‍ കലക്ടര്‍ക്ക് കത്തു നല്‍കും.
കൈയേറ്റങ്ങള്‍ പ്രതിരോധിക്കാനാണ് നഗരസഭയുടെ തീരുമാനം. നഗരസഭയുടെ കോടികള്‍ വിലയുള്ള സഥലങ്ങളാണ് തൊടുപുഴയില്‍ കൈയേറിയിരിക്കുന്നത്. സിപിഎം കൗണ്‍സിലര്‍ ആര്‍ ഹരിയാണ് ഈ വിഷയം കൗണ്‍സിലില്‍ ഉന്നയിച്ചത്. ഇതിനെ ലീഗ് കൗണ്‍സിലര്‍ എ എം ഹാരിദ് പിന്തുണച്ചു.
കോതായിക്കുന്ന് ബസ് സ്റ്റാന്റില്‍ വെള്ളക്കെട്ടുണ്ടാകുന്നത് കൈയേറ്റത്തെതുടര്‍ന്നാണെന്ന് ടി കെ ഷാഹുല്‍ഹമിദ് പറഞ്ഞു. തൊടുപുഴ മാരികലുങ്ക് മുതല്‍ മൂപ്പില്‍ കടവ് പാലം വരെയുള്ള കൈയേറ്റക്കാരുടെ ലിസ്റ്റ് തന്റെ പക്കലുണ്ടെന്നും ഇതിനെതിരേ നടപടി സ്വീകരിക്കാന്‍ ധൈര്യമുണ്ടോയെന്നും ബിജെപി കൗണ്‍സിലര്‍ ബാബു പരമേശ്വരന്‍ കൗണ്‍സിലില്‍ വെല്ലുവിളിച്ചു.
പുതിയ എല്‍ഡിഎഫ് സര്‍ക്കാരിനു എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നാണ് കൗണ്‍സില്‍ യോഗം ആരംഭിച്ചത്. 22 അജന്‍ഡകളാണ് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തത്. ഒരിനം മാറ്റിവച്ചു. തൊടുപുഴ നഗരസഭ ഏഴാം വാര്‍ഡിലെ റസിഡന്‍ഷ്യല്‍ കെട്ടിട്ടങ്ങള്‍ കൊമേഴ്‌സ്യലാക്കി മാറ്റി നല്‍കണമെന്ന ആവശ്യമാണ് മറ്റി വെച്ചത്. ശുചിത്വ നഗരത്തിനായി ട്രാക്ക് സമര്‍പ്പിച്ച മെമ്മോറാണ്ടം,ആരോഗ്യ ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റിയുടെ റിപോര്‍ട്ടും നഗരസഭയില്‍ പ്രത്യേക യോഗം വിളിച്ച് റിപോര്‍ട്ട് ചെയ്യാനും തീരുമാനിച്ചു. കുമ്മംകല്ല് നിവാസികള്‍ കലക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന കുമ്മംകല്ലിലെ ഓടകള്‍ ശുചീകരിക്കുകയും റോഡിലേയ്ക്ക് ഇറക്കിവെച്ചിരുന്ന കച്ചവട സ്ഥാപനങ്ങള്‍ ഒഴിപ്പിക്കാനും കൗണ്‍സിലില്‍ തീരുമാനിച്ചു. കാന്‍സര്‍ രോഗബാധിതര്‍ക്കായി വെങ്ങല്ലൂര്‍ വ്യവസായ എസ്‌റ്റേറ്റില്‍ തൊഴില്‍ പരിശീലനത്തിനാവശ്യമായ സ്ഥലം വിട്ടുകൊടുക്കാനും കുടനിര്‍മാണ പരിശീലനം തുടങ്ങാനും തീരുമാനമായി.ഉറവപ്പാറയില്‍ സ്വകാര്യ വ്യക്തി കൈയേറിയ തരിശുഭൂമി ഏറ്റെടുക്കാന്‍ കൗണ്‍സിലില്‍ തീരുമാനമായി. പിഎംഎവൈ പദ്ധതിയില്‍ വീട് നിര്‍മാണത്തിനായി 72 പേര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതായി രാജിവ് പുഷ്പാംഗദന്റെ ചോദ്യത്തിനു മറുപടിയായി സെക്രട്ടറി കൗണ്‍സിലിനെ അറിയിച്ചു
ഇനിമുതല്‍ നഗരസഭയിലെ കഴിഞ്ഞ മാസങ്ങളില്‍ മുടങ്ങിയ പെന്‍ഷന്‍ 1000 രുപ വീതം കൃത്യമായി ലഭിക്കുമെന്ന് സിപിഎം കൗണ്‍സിലര്‍ ആര്‍ ഹരി കൗണ്‍സിലിനെ അറിയിച്ചു.എന്നാല്‍ പെന്‍ഷന്‍ മുടങ്ങിയിട്ടില്ലെന്ന് വാദവുമായി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ രംഗത്ത് വന്നു.
കോതായിക്കുന്ന് ബസ്സ്റ്റാന്റിലെ 48 സെന്റ് വേലി കെട്ടി സംരക്ഷിക്കും
തൊടുപുഴ: കോതായിക്കുന്ന് ബസ്‌സ്റ്റാന്റില്‍ 48 സെന്റ് സ്ഥലം വേലി കെട്ടി സംരക്ഷിക്കാന്‍ കൗണ്‍സില്‍ തീരുമാനമായി. ഇതിനായി രണ്ട് ലക്ഷം രൂപ മറ്റി വെച്ചു. മുസ്‌ലിംലീഗ് കൗണ്‍സിലര്‍ എ എം ഹാരിദും, ബിജെപി കൗണ്‍സിലര്‍ ബാബു പരമേശ്വരനും അംഗമായ മേല്‍നോട്ട കമ്മിറ്റിയും രൂപീകരിച്ചു.
ബജറ്റിലെ പണം ഉപയോഗിച്ച് സൗകര്യ പ്രദമായ സ്ഥലത്ത് വീര ജവാന്‍മാര്‍ക്കായി സ്മൃതി മണ്ഡപമൊരുക്കാനുള്ള നടപടികള്‍ ഉടന്‍ സ്വികരിക്കുമെന്ന ബിജെപി കൗണ്‍സിലര്‍ ബാബു പരമേശ്വരന്റെചോദ്യത്തിനു മറുപടിയായി വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍ കൗണ്‍സിലിനെ അറിയിച്ചു.തൊടുപഉവയുടെ വിവിധ ഭാഗങ്ങളില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മിക്കുമെന്ന വാഗ്ദാനം നടപ്പിലാകത്തതിനെ ബിജെപി കൗണ്‍സിലര്‍ ബാബു പരമേശ്വരന്‍ വിമര്‍ശിച്ചു.
പാര്‍ക്ക്,കാരിക്കോട് ജങ്ഷന്‍, കാഞ്ഞിരമറ്റം ബൈപാസ്, കെഎസ്ആര്‍ടിസി ജങ്ഷന്‍എന്നിവിടങ്ങലിലാണ് കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it