kannur local

മുഴക്കുന്ന് പോലിസ് സ്റ്റേഷന്‍ പരിധി മുഴുവന്‍ സിസിടിവി നിരീക്ഷണത്തിലേക്ക്

ഇരിട്ടി: ഇരിട്ടി സബ് ഡിവിഷനിലെ മുഴക്കുന്ന് പോലിസ് സ്റ്റേഷന്‍ മുഴുവന്‍ സിസിടിവി നിരീക്ഷണത്തിലേക്ക്. മുഴക്കുന്ന്, തില്ലങ്കേരി പഞ്ചായത്തുകളിലെ പ്രധാന കവലകളിലും റോഡുകളിലും 40ഓളം കാമറകളാണ് സ്ഥാപിക്കുന്നത്.
രാത്രികാല വാഹനങ്ങളുടെ നമ്പറുകള്‍ ഉള്‍പ്പടെ തെളിഞ്ഞുവരുന്ന അത്യാധുനിക കാമറകളാണ് വഴിയോരങ്ങളില്‍ സ്ഥാപിക്കുക.പ്രാദേശിക കേബിള്‍ ടിവി ഓപറേറ്റര്‍മാരുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളും വൈഫൈ സംവിധാനവും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാമറകളെ 24 മണിക്കൂറും നിരീക്ഷിക്കാന്‍ പോലീസ് സ്റ്റേഷനില്‍ പ്രത്യേക സംവിധാനമൊരുക്കും.
12 ലക്ഷം രൂപ ചിലവ് വരുന്ന സുരക്ഷാ സംവിധാനം പൂര്‍ണമായും ജനകീയ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ഇതിനായി ജനകീയ സുരക്ഷാ സമിതി എന്ന പേരില്‍ സംഘടന രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി.
മൃദംഗശൈലേശ്വരി ക്ഷേത്രം ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുള്ള മുഴക്കുന്ന് പോലിസ് സ്റ്റേഷന്‍ പരിധിയില്‍ കാമറ സ്ഥാപിക്കുന്നതോടെ അനിഷ്ട സംഭവങ്ങള്‍ പെട്ടെന്ന് പോലിസിന് അറിയാനും നടപടിയെടുക്കാനും കഴിയും. എസ്—ഐ പി രാജേഷിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍. ഇരിട്ടി എംടുഎച്ച് ഉടമ കെ ഹംസ ഹാജിയില്‍നിന്ന് തുക സ്വീകരിച്ച് ഫണ്ട് ശേഖരണം ആരംഭിച്ചു.
Next Story

RELATED STORIES

Share it