kannur local

മുഴക്കുന്നില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ സര്‍വകക്ഷി കൂട്ടായ്മ

ഇരിട്ടി: കാക്കയങ്ങാട്-തില്ലങ്കേരി മേഖലയില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ സര്‍വകക്ഷി കൂട്ടായ്മ. മുഴക്കുന്ന് എസ്—ഐ പി വിജേഷിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചു. മുഴക്കുന്നിലും തില്ലങ്കേരിയിലും പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ സര്‍വകക്ഷി അംഗങ്ങളെ പങ്കെടുപ്പിച്ചുണ്ടായ യോഗത്തില്‍ മേഖലയില്‍ സംഘര്‍ഷം ഉണ്ടാവാതിരിക്കാനും ഉണ്ടായാല്‍ പരസ്പരം പറഞ്ഞു തീര്‍ക്കാനും ഉടന്‍തന്നെ സംഘര്‍ഷ സൂചന പോലിസില്‍ അറിയിക്കാനും തീരുമാനമായി. യോഗത്തില്‍ നേതാക്കള്‍ എടുത്ത തീരുമാനം താഴേതട്ടില്‍ പ്രവര്‍ത്തകരെ അറിയിക്കാനും മദ്യം-മയക്കുമരുന്ന് എന്നിവയ്‌ക്കെതിരേ സാമൂഹിക സേന രൂപീകരിക്കാനും യോഗം തീരുമാനിച്ചു. രാാഷ്ടീയ അക്രമങ്ങള്‍ തടയാന്‍ പോലിസ് കര്‍ശന നിര്‍ദേശം യോഗത്തില്‍ അവതരിപ്പിച്ചു. രാത്രി അസമയത്ത് സംഘടിക്കുകയോ സംശയകരമായി യാത്ര ചെയ്യുകയോ ചെയ്താല്‍ പോലിസ് കസ്റ്റഡിയിലെടുക്കും. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകോപനമുണ്ടാക്കുന്നതോ സത്യവിരുദ്ധമായതോ ആയ പ്രചാരണം നടത്തിയാല്‍ ഐടി ആക്റ്റ് പ്രകാരം കേസെടുക്കും. രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ പൊതുസ്ഥലത്ത് സ്ഥാപിക്കുന്ന കൊടിയും തോരണവും പരിപാടി കഴിഞ്ഞാല്‍ ഉടന്‍ അഴിച്ചുമാറ്റണം. വാഹന പരിശോധന കര്‍ശനമാക്കും. തുടങ്ങിയ നിര്‍ദേശങ്ങളാണ് പോലിസ് മുന്നോട്ടുവച്ചത്. ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശാനുസരണമാണ് യോഗം വിളിച്ചത്. മുഴക്കുന്ന് മേഖലയില്‍ ഉരുള്‍പൊട്ടിയുണ്ടായ വെള്ളപ്പൊക്കത്തില്‍ പോലിസ് നടത്തിയ പ്രവര്‍ത്തനങ്ങളെ യോഗം അഭിനന്ദിച്ചു.

Next Story

RELATED STORIES

Share it