World

മുള്ളറിനു തന്നെ ചോദ്യംചെയ്യാനാവില്ല: ട്രംപ്്‌

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ പങ്കു സംബന്ധിച്ച് അന്വേഷണം നടത്തുന്ന റോബര്‍ട്ട് മുള്ളറിനു തന്നെ ചോദ്യംചെയ്യാന്‍ സാധിക്കില്ലെന്നു ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ പ്രതിനിധികളുമായി അത്തരത്തിലുള്ള സഹകരണം ഉണ്ടായിരുന്നില്ല. എന്താണു സംഭവിക്കുന്നതെന്നു താന്‍ വീക്ഷിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പു പ്രചാരണം സംബന്ധിച്ചു ട്രംപിനെ ചോദ്യംചെയ്യുന്നതിനു മുള്ളര്‍ കമ്മിറ്റി തിയ്യതി നിശ്ചയിച്ചതായി യുഎസ് മാധ്യമങ്ങള്‍ കഴിഞ്ഞയാഴ്ച റിപോര്‍ട്ട് ചെയ്തിരുന്നു.  തിരഞ്ഞെടുപ്പു ഫലം ട്രംപിന് അനുകൂലമാക്കിമാറ്റാന്‍ പ്രചാരണത്തില്‍ റഷ്യ ഇടപെട്ടെന്നാണു യുഎസ് ഇന്റലിജന്‍സ് ഏജന്‍സിയുടെ നിഗമനം.
ട്രംപിന്റെ തിരഞ്ഞെടുപ്പു കാംപയിന്‍ ഉദ്യോഗസ്ഥര്‍ റഷ്യന്‍ അധികൃതരുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നോ എന്നതു സംബന്ധിച്ചാണു മുള്ളറുടെ നേതൃത്വത്തിലുള്ള പ്രത്യേക സെനറ്റ് സമിതി അന്വേഷണം നടത്തുന്നത്.  ട്രംപ് ക്യാംപിലെ പ്രധാനികളായ മകന്‍ ട്രംപ് ജൂനിയര്‍, ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവായ മൈക്കല്‍ ഫഌന്‍ എന്നിവര്‍ റഷ്യന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു.
അതേസമയം, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും യുഎസ് മുന്‍ ചീഫ് സ്ട്രാറ്റജിസ്റ്റുമായ സീവ് ബാനന്‍ ബ്രെയ്റ്റ്‌സ് ബര്‍ട്ട് മാധ്യമസ്ഥാപനത്തില്‍ നിന്നു രാജി വച്ചു. ജൂനിയര്‍ ട്രംപ് റഷ്യന്‍ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായുള്ള ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു.
Next Story

RELATED STORIES

Share it