World

മുള്ളര്‍ സമിതിക്ക്മുന്നില്‍ ട്രംപ് ഹാജരാവുന്നത് ഭയന്ന് അഭിഭാഷകര്‍

വാഷിങ്ണ്‍: തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്ന മുള്ളര്‍ സമിതിക്കു മുന്നില്‍ വിശദമായ ചോദ്യം ചെയ്യലിനു ഹാജരാവുന്നത് ഒഴിവാക്കണമെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അഭിഭാഷകരുടെ നിര്‍ദേശം. തെറ്റായ പ്രസ്താവനകള്‍ നടത്തുകയും സ്വയം കുരുക്കിലകപ്പെടുകയും ചെയ്യുന്ന ട്രംപിനെതിരേ അന്വേഷണ സമിതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നതിനു കേസെടുത്തേക്കാമെന്നാണ് അഭിഭാഷകരുടെ ആശങ്ക. അടുത്തയാഴ്ചകളില്‍ മുള്ളര്‍ കമ്മിറ്റിക്കു മുന്നില്‍ ട്രംപ് വിശദീകരണം നല്‍കുമെന്നാണ് വിവരം. സത്യപ്രതിജ്ഞ അനുസരിച്ച് ട്രംപ് സമിതിക്കു മുന്നില്‍ വിശദീകരണം നല്‍കാന്‍ ബാധ്യസ്ഥനാണ്. മുള്ളര്‍ക്കു മുന്നില്‍ ഹാജരായിട്ടില്ലെങ്കില്‍ പിന്നീട് സുപ്രിംകോടതിയുടെ മേല്‍നോട്ടത്തിലുള്ള സമിതി മുമ്പാകെയാവും ഹാജരാവേണ്ടി വരുക.
Next Story

RELATED STORIES

Share it