kozhikode local

മുള്ളന്‍ പന്നി വേട്ട: പ്രതികള്‍ അറസ്റ്റില്‍

താമരശ്ശേരി:മുള്ളന്‍പന്നിയെ വേട്ടയാടിയ രണ്ടു പേര്‍ പിടിയില്‍. പുതുപ്പാടി കണ്ണപ്പന്‍കുണ്ട് പുളിക്കാപതാലില്‍ ഷാജി തോമസ്, ആയത്തുപാടം സജി മാനുവല്‍ എന്നിവരെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.
മുള്ളന്‍പന്നിയെ വേട്ടയാടിയതായി താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ സജികുമാര്‍ രയരോത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ എം കെ രാജീവ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റര്‍ കെ സുബൈര്‍, ബീറ്റ് ഓഫീസര്‍മാരായ എം വബീഷ്, ബിനേഷ് കുമാര്‍, എന്‍ കെ ഇബ്രഹീം എന്നിവരടങ്ങിയ സംഘം മൈലള്ളാം പാറയില്‍ പരിശോധന നടത്തിയിരുന്നു. ഷാജിയുടെ വീടിന് സമീപത്തെ പറമ്പില്‍നിന്നും പന്നിയുടെ മുള്ളുകളും പാകം ചെയ്ത് ഭക്ഷിച്ചതിന്റെ ബാക്കിയുള്ള മാംസവും വനപാലകര്‍ കണ്ടെത്തിയിരുന്നെങ്കിലും ആരെയും പിടികിട്ടിയിരുന്നില്ല.
തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ മൈലള്ളാംപാറ സ്വദേശികളായ ആലുങ്കല്‍ സജി, റെജി തോമസ് എന്നിവരെകൂടി പിടികിട്ടാനുണ്ടെന്ന് വനപാലകര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it