palakkad local

മുള്ളങ്കി കൃഷിയില്‍ വിജയം കൈവരിച്ച് യുവകര്‍ഷകന്‍

വണ്ടിത്താവളം: വടകരപ്പതി കൃഷിഭവന്റെ കീഴിലുളള കിണര്‍പ്പാടത്തെ യുവകര്‍ഷകനായ രമേഷ് കൃഷ്ണന്‍ തന്റെ കൃഷിയിടത്തില്‍ മുളളങ്കി കൃഷി ചെയ്ത് വിജയം കൈവരിച്ചു. പൊളളാച്ചിയി ല്‍ നിന്നും വാങ്ങിയ മുള്ളങ്കിയുടെ ഹൈബ്രിഡ് വിത്തിനം ഉപയോഗിച്ച് 50 സെന്റ് സ്ഥലത്താണ് കൃഷി ചെയ്യത്. 100ഗ്രാം വിത്തിന് 40 രൂപയാണ് വില.
കാലിവളം അടിവളമായു ം മണ്ണിന്റെ പുളിപ്പുരസം മാറ്റുന്നതിനായി 50ഗ്രാം ഡോളോമൈറ്റും ഉപയോഗിച്ചു. വിത്ത ുകള്‍ നേരിട്ടുതന്നെ കൃഷിയിടത്തില്‍ വിതച്ചു. 10 ദിവസത്തിനുളളില്‍ മുള്ളങ്കിചെടിയില്‍ രണ്ട് തവണ നയന്റീന്‍ (19;19;19) എന്ന ദ്രാവകാരൂപത്തിലുള്ള മിശ്രിതം ഇലകളില്‍ തളിച്ചു 3 പ്രാവശ്യം കള നിയന്ത്രണം നടത്തി. 60 ദിവസത്തിനുളളില്‍ മുള്ളങ്കി വിളവെടുപ്പിനു പാകമായി 50 സെന്റ് സ്ഥലത്തുനിന്നും 900 കിഗ്രാം മുള്ളങ്കി ലഭിച്ചു. ഇപ്പോള്‍ മുള്ളങ്കി കിലോവിന് 15 മുതല്‍ 18 രൂപ വരെ വില ലഭിക്കുന്നു. വടകരപ്പതി കൃഷിഭവനില്‍ നിന്നും 2015-16 വര്‍ഷത്തിലെ പച്ചക്കറി വികസനപദ്ധതി പ്രകാരം നടപ്പിലാകുന്ന ജയ് ഹിന്ദ് ലീഡ് ക്ലസ്റ്ററിലെ അംഗമാണ് രമേഷ്‌കൃഷ്ണന്‍. ഹെക്ടറിനു 15000 രൂപ ധനസഹായം കൃഷിഭവനില്‍ നിന്നും നല്‍കിയിട്ടുണ്ട്. മുള്ളങ്കി വിളവെടുപ്പില്‍ ചിറ്റൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഗിരീഷ്‌കുമാര്‍, വടകരപ്പതി കൃഷി ഓഫിസര്‍ ജോര്‍ജ് സ്വീറ്റ്, കൃഷി അസിസ്റ്റന്റുമാരായ കെ ശിവസുബ്രഹ്മണ്യന്‍, മാര്‍ട്ടിന്‍, പ്രിയ, പ്രീത, ലീഡ്‌സ് ഫീല്‍ഡ് അസിസ്റ്റന്റ് കെ സെബാസ്റ്റ്യന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it