Idukki local

മുള്ളംതണ്ടില്‍ കാട്ടാന വീട് തകര്‍ത്തു

രാജകുമാരി:  രാജകുമാരി പഞ്ചായത്തിലെ മുള്ളംതണ്ടില്‍ വീട് കാട്ടാന തകര്‍ത്തു. പുത്തന്‍പുരക്കുടിയില്‍ വര്‍ഗീസ് തോമസിന്റെ വീടാണ് പൂര്‍ണമായി തകര്‍ന്നത്.
ഒരുവര്‍ഷം മുമ്പു കാട്ടാനയുടെ ആക്രമണത്തില്‍ തകര്‍ന്ന വീടു പുനര്‍നിര്‍മിച്ചപ്പോഴാണ് വീണ്ടും ആക്രമണം. കാട്ടാനശല്യത്തെ തുടര്‍ന്നു വര്‍ഗീസും കുടുംബവും കുരുവിളാസിറ്റിയില്‍ വാടകവീട്ടിലാണ് നിലവില്‍ താമസിക്കുന്നത്. കഴിഞ്ഞ മേയ് മാസത്തില്‍ വര്‍ഗീസിന്റെ വീട് കാട്ടാന ആക്രമി   ച്ചിരുന്നു. ഭാഗ്യം കൊണ്ടാണ് വീട്ടിലുണ്ടായിരുന്നവര്‍ അന്ന് അപകടത്തില്‍നിന്നു രക്ഷപ്പെട്ടത്. ബാങ്ക് വായ്പയെടുത്ത് തകര്‍ന്ന വീട് പുതുക്കിപ്പണിതപ്പോഴാണ് വീണ്ടും കാട്ടാന തകര്‍ത്തത്.
ആനയിറങ്കല്‍, വെട്ടാന്തേരി, കോഴിപ്പന്നക്കുടി, പന്നിയാര്‍ മേഖലകളിലും കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു.
Next Story

RELATED STORIES

Share it