മുളുന്ദ് സ്‌ഫോടനം: 10 പേര്‍ കുറ്റക്കാര്‍

മുംബൈ: മുംബൈയിലെ മുളുന്ദില്‍ 2003 മാര്‍ച്ചിലും മറ്റിടങ്ങളില്‍ 2002 ഡിസംബറിലും നടന്ന ബോംബ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട കേസില്‍ 10 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സ്‌ഫോടനങ്ങളില്‍ 13 പേര്‍ മരിച്ചിരുന്നു. പ്രതികളുടെ ശിക്ഷ സംബന്ധിച്ച വാദം പ്രത്യേക പോട്ട ജഡ്ജി പി ആര്‍ ദേശ്മുഖ് മുമ്പാകെ ഇന്നു തുടങ്ങും.സാഖിബ് നച്ചന്‍, അതീഫ് മുല്ല, ഹാസിബ് മുല്ല, ഗുലാം കോട്ടല്‍, മുഹമ്മദ് കമീല്‍, നൂര്‍ മാലിക്, അന്‍വര്‍ അലിഖാന്‍, ഫര്‍ഹാം നോട്ട്, വാഹിം അന്‍സാരി, മുസമ്മില്‍ അന്‍സാരി എന്നിവരാണ് കുറ്റക്കാരെന്നു കണ്ടെത്തിയത്. വിചാരണ വേളയില്‍ രണ്ട് പ്രതികള്‍ മരിച്ചിരുന്നു. കേസില്‍ ആറ് പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. മുളുന്ദ് ട്രെയിന്‍ സ്‌ഫോടനം 2003 മാര്‍ച്ച് 13നാണു നടന്നത്.  ഈ സ്‌ഫോടനത്തില്‍ 12 പേര്‍ മരിച്ചിരുന്നു. 71 പേര്‍ക്ക് പരിക്കേ ല്‍ക്കുകയും ചെയ്തു. 2002 ഡിസംബര്‍ ആറിന് മുംബൈ സെന്‍ട്രല്‍ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റിരുന്നു. 2003 ജനുവരി 27ന് വിലേപാര്‍ലെയിലെ ചന്തയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചിരുന്നു.ജനങ്ങൡ ഭീതി പരത്തുക എന്നതായിരുന്നു സ്‌ഫോടനങ്ങളുടെ ലക്ഷ്യമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിണി സാലിയാന്‍ പറഞ്ഞു. സ്‌ഫോടനങ്ങളില്‍ മലേഗാവ്, കല്യാണ്‍, കര്‍ല, പഡ്ഗ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് ഗ്രൂപ്പുകള്‍ പങ്കാളികളാണെന്നും അവര്‍ പറഞ്ഞു. വിചാരണ വേളയില്‍ 153 സാക്ഷികളെയാണു വിസ്തരിച്ചത്.
Next Story

RELATED STORIES

Share it